Social Media

ഇപ്പോള്‍ നില വിശ്രമിയ്ക്കുന്നത് ഈ വയറില്‍ ആണ്, അവള്‍ക്ക് ഇഷ്ടപ്പെട്ട തലയണയാണ് ഈ വയര്‍; പ്രസവത്തിന് ശേഷം വന്ന വയര്‍ കുറക്കുന്നില്ലെന്ന് പേളി, കാരണം ഇതാണ് !

നടിയും അവതാരകയുമായ പേര്‍ളി മാണി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ഈ അടുത്താണ്. ശ്രീനിഷ് ആണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. എല്ലാവര്‍ക്കും നന്ദി അറിയിച്ച് കൊണ്ടാണ് ഈ കാര്യം താരം പുറത്ത് വിട്ടത്. പിന്നാലെ കുഞ്ഞിന്റെ നിരവധി ചിത്രങ്ങളാണ് താരം പുറത്തുവിട്ടത്. കുഞ്ഞിന്റേ പേരിടല്‍ ചടങ്ങിന്റെ വീഡിയോ അടക്കം കുഞ്ഞ് വിശേഷം പോലും ആരാധകരെ അറിയിക്കാറുണ്ട്.

- Advertisement -

ഇപ്പോള്‍ തന്റെ പ്രസവത്തിന് ശേഷം വന്ന വയറിനെക്കുറിച്ചാണ് താരം പറയുന്നത്. തല്‍ക്കാലം ഇത് കുറക്കുന്നില്ല എന്ന് അറിയിച്ചാണ് പേളി രംഗത്ത് വന്നത്, ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്.

”പ്രസവം കഴിഞ്ഞിട്ട് 48 ദിവസം കഴിഞ്ഞു. ഞാനൊരു റോക്സ്റ്റാര്‍ അമ്മയാണ്. പ്രസവ ശേഷം ഇത്രപെട്ടന്ന് എങ്ങിനെയാണ് ഞാന്‍ വയറ് കുറച്ച് പഴയ ഷേപ്പില്‍ ആയത് എന്ന് നിങ്ങളില്‍ പലരും ചോദിച്ചു. പക്ഷെ ഇല്ല. ഞാന്‍ വയര്‍ ബാന്‍ഡ് ധരിച്ചതാണ്. ഇതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിയ്ക്കുന്നത് ഈ വയറില്‍ ആണ്. അവള്‍ക്ക് ഇഷ്ടപ്പെട്ട തലയണയാണ് ഈ വയര്‍.

ഇപ്പോള്‍ നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന കാര്യത്തിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ധാരാളം വെള്ളം കുടിയ്ക്കുന്നു… ഹലോ.. ഇങ്ങനെയെല്ലാം പറഞ്ഞാലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യാന്‍ എനിക്ക് പദ്ധതിയുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ശരീരത്തിന് ആവശ്യം വിശ്രമമാണ്. ഇപ്പോള്‍ വയര്‍ കുറയ്ക്കാന്‍ യാതൊരു സമ്മര്‍ദ്ദവും ഇല്ല. എല്ലാ പുതിയ അമ്മമാരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.

ഇപ്പോള്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കേണ്ട ദിവസങ്ങളാണിത്. ശരീരം നിങ്ങള്‍ക്ക് നല്‍കിയ എല്ലാ കാര്യങ്ങളിലും നന്ദിയുള്ളവരായിരിയ്ക്കുക. ധാരാളം സമയം എടുത്തോളൂ.. നിങ്ങളൊരു ഓട്ട പന്തയത്തിലല്ല ഉള്ളത്. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിയ്ക്കുകയാണ്. എല്ലാ ശരീരവും വ്യത്യസ്തവും ഭംഗിയുള്ളതുമാണ്. ഏതൊരു കുഞ്ഞിനും അവരുടെ അമ്മ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്. എങ്ങനെയാണോ നിങ്ങളുടെ ശരീരമുള്ളത് അത് പോലെ തന്നെ കാണുക.” പേളി ഇന്‍സ്റ്റഗ്രാമില്‍ വയറിന്റെ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

കുഞ്ഞ് ജനിച്ച വിവരം ശ്രീനിഷ് ആണ് ആദ്യമായി ആരാധകരെ അറിയിച്ചത്. ‘വളരെ സന്തോഷകരമായ ഒരു കാര്യം അറിയിക്കുന്നു. ദൈവം അയച്ച സമ്മാനം. ഒരു പെണ്‍ കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. എന്റെ ബിഗ് ബേബിയും സ്‌മോള്‍ ബേബിയും അടിപൊളി ആയിരിക്കുന്നു. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ആശിര്‍വദിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നു”- എന്നാണ് ശ്രീനിഷ് കുഞ്ഞ് ജനിച്ച വിവരം അറിയിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

2019ല്‍ ആണ് ഇരുവരും വിവാഹിതരായത്. ബിഗ് ബോസില്‍ നിന്നും പരിചയപ്പെട്ട ഇവര്‍ പിന്നീട് പ്രണയത്തില്‍ ആവുകയായിരുന്നു. സോഷ്യല്‍ മീഡിയ ആഘോഷിച്ച വിവാഹം ആയിരുന്നു ഇവരുടെത്. ശേഷം ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരവും പേളി പങ്കുവെച്ചത്. തന്റേ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു സന്തോഷ വാര്‍ത്ത പുറത്തു വിട്ടത്. പിന്നീട് ഗര്‍ഭകാല വിശേഷം പങ്കുവെച്ചും മറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ട്മായി പേളി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം.

 

Anusha

Recent Posts

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

7 mins ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

24 mins ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

4 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

16 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

18 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

19 hours ago