നടിയും അവതാരകയുമായ പേര്‍ളി മാണി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ഈ അടുത്താണ്. ശ്രീനിഷ് ആണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. എല്ലാവര്ക്കും നന്ദി അറിയിച്ച് കൊണ്ടാണ് ഈ കാര്യം താരം പുറത്ത് വിട്ടത്. പിന്നാലെ കുഞ്ഞിന്റെ നിരവധി ചിത്രങ്ങളാണ് താരം പുറത്തുവിട്ടത്. കുഞ്ഞിന്റേ പേരിടല്‍ ചടങ്ങിന്റെ വീഡിയോ അടക്കം കുഞ്ഞ് വിശേഷം പോലും ആരാധകരെ അറിയിക്കാറുണ്ട്.
ഇപ്പോള്‍ തന്റെ പ്രസവത്തിന് ശേഷം വന്ന വയറിനെക്കുറിച്ചാണ് താരം പറയുന്നത്. തല്ക്കാലം ഇത് കുറക്കുന്നില്ല എന്ന് അറിയിച്ചാണ് പേളി രംഗത്ത് വന്നത്, ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്.
”പ്രസവം കഴിഞ്ഞിട്ട് 48 ദിവസം കഴിഞ്ഞു. ഞാനൊരു റോക്സ്റ്റാര്‍ അമ്മയാണ്. പ്രസവ ശേഷം ഇത്രപെട്ടന്ന് എങ്ങിനെയാണ് ഞാന്‍ വയറ് കുറച്ച് പഴയ ഷേപ്പില്‍ ആയത് എന്ന് നിങ്ങളില്‍ പലരും ചോദിച്ചു. പക്ഷെ ഇല്ല. ഞാന്‍ വയര്‍ ബാന്‍ഡ് ധരിച്ചതാണ്. ഇതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിയ്ക്കുന്നത് ഈ വയറില്‍ ആണ്. അവള്‍ക്ക് ഇഷ്ടപ്പെട്ട തലയണയാണ് ഈ വയര്‍.
ഇപ്പോള്‍ നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന കാര്യത്തിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ധാരാളം വെള്ളം കുടിയ്ക്കുന്നു… ഹലോ.. ഇങ്ങനെയെല്ലാം പറഞ്ഞാലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യാന്‍ എനിക്ക് പദ്ധതിയുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ശരീരത്തിന് ആവശ്യം വിശ്രമമാണ്. ഇപ്പോള്‍ വയര്‍ കുറയ്ക്കാന്‍ യാതൊരു സമ്മര്‍ദ്ദവും ഇല്ല. എല്ലാ പുതിയ അമ്മമാരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.
ഇപ്പോള്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കേണ്ട ദിവസങ്ങളാണിത്. ശരീരം നിങ്ങള്‍ക്ക് നല്കിയ എല്ലാ കാര്യങ്ങളിലും നന്ദിയുള്ളവരായിരിയ്ക്കുക. ധാരാളം സമയം എടുത്തോളൂ.. നിങ്ങളൊരു ഓട്ട പന്തയത്തിലല്ല ഉള്ളത്. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിയ്ക്കുകയാണ്. എല്ലാ ശരീരവും വ്യത്യസ്തവും ഭംഗിയുള്ളതുമാണ്. ഏതൊരു കുഞ്ഞിനും അവരുടെ അമ്മ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്. എങ്ങനെയാണോ നിങ്ങളുടെ ശരീരമുള്ളത് അത് പോലെ തന്നെ കാണുക.” പേളി ഇന്‍സ്റ്റഗ്രാമില്‍ വയറിന്റെ വീഡിയോയ്ക്കൊപ്പം കുറിച്ചു.
കുഞ്ഞ് ജനിച്ച വിവരം ശ്രീനിഷ് ആണ് ആദ്യമായി ആരാധകരെ അറിയിച്ചത്. ‘വളരെ സന്തോഷകരമായ ഒരു കാര്യം അറിയിക്കുന്നു. ദൈവം അയച്ച സമ്മാനം. ഒരു പെണ് കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. എന്റെ ബിഗ് ബേബിയും സ്മോള്‍ ബേബിയും അടിപൊളി ആയിരിക്കുന്നു. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ആശിര്‍വദിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നു”- എന്നാണ് ശ്രീനിഷ് കുഞ്ഞ് ജനിച്ച വിവരം അറിയിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.
2019ല്‍ ആണ് ഇരുവരും വിവാഹിതരായത്. ബിഗ് ബോസില്‍ നിന്നും പരിചയപ്പെട്ട ഇവര്‍ പിന്നീട് പ്രണയത്തില്‍ ആവുകയായിരുന്നു. സോഷ്യല്‍ മീഡിയ ആഘോഷിച്ച വിവാഹം ആയിരുന്നു ഇവരുടെത്. ശേഷം ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരവും പേളി പങ്കുവെച്ചത്. തന്റേ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു സന്തോഷ വാര്‍ത്ത പുറത്തു വിട്ടത്. പിന്നീട് ഗര്‍ഭകാല വിശേഷം പങ്കുവെച്ചും മറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ട്മായി പേളി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം.