Social Media

അനുമോള്‍ വിവാഹിതയായോ ? ; തങ്ങളോട് പറഞ്ഞില്ലെന്ന് ആരാധകര്‍

അഭിനയ രംഗത്തും റിയാലിറ്റി ഷോകളിലും സജീവം ആണ് അനുമോള്‍. താരത്തിന്റെ കുസൃതികളും വേറിട്ട തമാശകളും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. സ്റ്റാര്‍ മാജികിലെ മിന്നും താരം കൂടിയാണ് അനു. ഷോയ്ക്ക് പിന്നാലെയാണ് അനുമോള്‍ക്ക് ആരാധകരും ഏറെയായത്. ഒരു പക്ഷേ പ്രേക്ഷകര്‍ താരത്തെ അടുത്തറിഞ്ഞതും സ്റ്റാര്‍ മാജികിലൂടെയാണ്. ഇന്ന് സ്‌ക്രീനില്‍ തിരക്കുള്ള ഒരു നടി കൂടിയാണ് അനു.

- Advertisement -

സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുമോള്‍ പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ താരം ഷേയര്‍ ചെയ്ത ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കല്യാണപെണ്ണായി ഒരുങ്ങിയുള്ള ചിത്രമാണ് നടി പങ്കുവെച്ചത്, പട്ടുസാരിയും വെള്ള ഗൗണും ധരിച്ച ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രം വൈറലായതോടെ അനുവിന്റെ വിവാഹം ആണോ എന്ന കമന്റും വന്ന് തുടങ്ങി. ചിത്രത്തില്‍ വരനും ഉണ്ട്. അതേസമയം ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

നേരത്തെയും നടിയുടെ വിവാഹ വാര്‍ത്ത പുറത്തുവന്നിരുന്നു. അതിന് മറുപടിയുമായി അനുവും എത്തിയിരുന്നു. വിവാഹം കഴിക്കുമ്പോള്‍ നിങ്ങളെ അറിയിക്കും എന്നാണ് അന്ന് താരം പറഞ്ഞത്. ഇപ്പോള്‍ വന്ന ചിത്രങ്ങളും ചില ആരാധകരില്‍ സംശയം ഉണ്ടാക്കിയിരിക്കുകയാണ്.

നിരവധി സീരിയലുകളില്‍ അഭിനയിച്ച അനു ഇപ്പോള്‍ പാടാത്ത പൈങ്കിളിയിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സീരിയലില്‍ താരം സജ്ജീവമാണെങ്കിലും ‘ടമാര്‍ പടാര്‍’, ‘സ്റ്റാര്‍ മാജിക്’ എന്നീ ഷോകളിലൂടെയാണ് അനുമോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ലോക്ക്ഡൗണ്‍ കാലത്ത് സ്റ്റാര്‍ മാജിക് ഷൂട്ടും ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലായ വിവരവും അനു നേരത്തെ വേദിയില്‍ വെച്ച് പങ്കുവെച്ചിരുന്നു.

Anusha

Recent Posts

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

5 mins ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

1 hour ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

2 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

2 hours ago

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

2 hours ago