പേളിയും കുടുംബവും പങ്കുവെക്കുന്ന വീഡിയോകള്‍ എല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആവാര്. ഇവരുടെ വിശേഷം അറിയാനും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ തങ്ങളുടെ ദുബായ് യാത്ര വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് പേളി. നിലയെ കൂടുതല്‍ ഫോക്കസ് ചെയ്താണ് ഇന്‍സ്റ്റഗ്രാം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇപ്പോള്‍ ഞാന്‍ ഇത് പകര്‍ത്തുന്നത് വലുതായ ശേഷം അവള്‍ക്ക് തന്നെ കാണാന്‍ ആണെന്നാണ് പേളി പറയുന്നത്. ഓരോ യാത്രയും ഓര്മകളാക്കുക എന്നും താരം കുറിക്കുന്നു. ന്യു ഇയര്‍ ആഘോഷത്തിനായാണ് കുടുംബ സമേതം ദുബായിലേക്ക് പോകുന്നത്. പേളിക്കും നിലക്കും ശ്രീനിഷിനുമൊപ്പം പേളിയുടെ അച്ഛനും അമ്മയും ഉണ്ട്.
ജനിച്ച ദിവസം തന്നെ സ്റ്റാര്‍ ആയ കുട്ടിതാരമാണ് നില ബേബി. തന്റെ ഗര്‍ഭകാലം മുതലുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് പേളി മാണി എത്താറുണ്ടായിരുന്നു. കുഞ്ഞു ജനിച്ച ദിവസം മകളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മനോഹരമായ ഒരു കുറിപ്പും ഈ താരം പോസ്റ്റ് ചെയ്തു. പിന്നാലെ മകള്‍ക്ക് ആദ്യമായി പല്ല് വന്നതും , അതുപോലെ പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയതല്ലൊം പേളി തന്റെ ആരാധകരെ അറിയിച്ചിരുന്നു.