ബോക്സ് ഓഫീസില്‍ വെടിക്കെട്ട് തീര്‍ത്ത് കിങ് ഖാന്റെ പത്താന് വിജയ കുതിപ്പ് തുടരുന്നു. റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രം ബോക്സ് ഓഫീസിലും വെടിക്കെട്ട് തീര്‍ക്കുകയാണ്.
ആദ്യ ദിനം തന്നെ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രം അഞ്ച് ദിവസം കൊണ്ട് 500 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ ലോകമെമ്പാടും നേടിയത് 533 കോടി രൂപയാണ്.
ഈ കുതിപ്പ് തുടരുകയാണെങ്കില്‍ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടിയ ‘ബാഹുബലി – ദി കണ്ക്ലൂഷന്’ (ഹിന്ദി) 801 കോടിയും, ‘ദംഗല്‍’ 702 കോടി-എന്നിവയെ പത്താന് ഉടനെ മറികടക്കും എന്നാണ് ഷാരൂഖ് ആരാധകര്‍ പറയുന്നത്.
10 ദിവസം കൊണ്ട് 1000 കോടി നേടുമെന്നാണ് ഷാരൂഖ് ആരാധകര്‍ പറയുന്നത്. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.
‘PATHAAN’ CROSSES ₹ 500 CR MARK: ₹ 542 CR WORLDWIDE *GROSS* IN 5 DAYS… #Pathaan WORLDWIDE [#India + #Overseas] *Gross* BOC… *5 days*…
⭐️ #India: ₹ 335 cr
⭐️ #Overseas: ₹ 207 cr
⭐️ Worldwide Total *GROSS*: ₹ 542 cr
🔥🔥🔥 pic.twitter.com/UZvYoipsx0
— taran adarsh (@taran_adarsh) January 30, 2023
ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന് എതിരെ ബിജെപി ബഹിഷ്കരണ ആഹ്വാനം നടത്തിയെങ്കിലും സിനിമ പ്രേമികള്‍ ചിത്രത്തിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററില്‍ എത്തുന്ന മുഴുനീള ഷാരൂഖ് ചിത്രമാണ് പത്താന്.