കാത്തിരിപ്പുകള്‍ക്കൊടുവില്‍ കുഞ്ഞതിഥി എത്തി. സോഷ്യല്‍ മീഡിയ വഴിയാണ് ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പാര്‍വതിയും അരുണും അറിയിച്ചത്. ഒപ്പം കുഞ്ഞിന്റെ കാലിന്റെ ഒരു ഫോട്ടോയും താരങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ബേബി ഗേള്‍ ഓണ്‍ എന്നും ഫോട്ടോയ്‌ക്കൊപ്പം പാര്‍വതി അരുണും കുറിച്ചു.
പിന്നാലെ നിരവധിപേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തിയത്. അതേസമയം നേരത്തെ തന്നെ പെണ്‍കുഞ്ഞ് ആയിരിക്കും എന്ന് പലരും പാര്‍വ്വതിയോട് പറഞ്ഞിരുന്നു. എന്നാല്‍ ആണായാലും പെണ്ണായാലും ഞങ്ങള്‍ക്ക് ഒരുപോലെ ആയിരിക്കും എന്നായിരുന്നു അന്ന് ഇവര്‍ പറഞ്ഞത്.
ഫെബ്രുവരി 9 ന് ആയിരുന്നു പാര്‍വതിയുടെ ഡേറ്റ്. എന്നാല്‍ നേരത്തെ തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നു പാര്‍വതി. ആശുപത്രിയില്‍ നിന്നുള്ള വീഡിയോയും ഇവര്‍ പങ്കുവെച്ചിരുന്നു. ഡെലിവറിക്ക് തൊട്ടുമുമ്പ് അരുണിന്റെ കൈപിടിച്ച് ആശുപത്രി വരാന്തയിലൂടെ നടക്കുന്ന പാര്‍വ്വതിയുടെ വീഡിയോ മൃദുലയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അതേസമയം മൃദുലയും ഒരു അമ്മയാവാന്‍ ഉള്ള തയ്യാറെടുപ്പിലാണ്. ഒരു വീട്ടില്‍ രണ്ട് ഗര്‍ഭിണികള്‍ എന്ന് പറഞ്ഞുകൊണ്ട്, ഇവര്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോയും വൈറല്‍ ആയിരുന്നു.
കുടുംബ വിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് നടി പാര്‍വതി വിജയ് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ വിവാഹത്തോടെ ഈ പരമ്പരയില്‍ നിന്ന് പിന്‍മാറുകയായിരുന്നു നടി. ഇതേ പരമ്പരയില്‍ ക്യാമറ ചലിപ്പിച്ച അരുണുമായി പാര്‍വതി പ്രണയത്തിലാവുകയായിരുന്നു. തുടക്കത്തില്‍ ഈ ബന്ധത്തോട് വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അങ്ങനെ സ്വന്തം ഇഷ്ടപ്രകാരം ആണ് പാര്‍വതി അരുണിനൊപ്പം പോകുന്നത്. പിന്നീട് ഇരുവരുടെ കുടുംബക്കാര്‍ ഇവരെ അംഗീകരിക്കുകയായിരുന്നു.