മലയാള സിനിമയിൽ ചുരുങ്ങിയ കാലയളവിൽ തന്റെ വിസ്മയിപ്പിക്കുന്ന അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് പാർവതി. മൂന്നു തവണ കേരള സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ് പാർവതി . ഏതൊരു കാര്യവും തുറന്നടിച്ച് പറയാനും പാർവതി മടിക്കാറില്ല . കസബ സിനിമക്കൊക്കെ എതിരെ താരം നടത്തിയ വിമർശനങ്ങൾ വൻ ച്ർച്ചകൾക്ക് വഴിതെളിച്ചിരുന്നു. മറ്റൊരവസരത്തിൽ തെലുഗു സിനിമ താരം വിജയ് ദേവര്കൊണ്ട അഭിനയിച്ച ‘അർജുൻ റെഡ്ഡി’ ക്കെതിരായും പാർവതി വിമർശിച്ചിരുന്നു.
ഇപ്പോളിതാ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രം ചിത്രം വൈറലാവുകയാണ്. സ്മോക്കിങ്ങ് പൈപ്പ് കടിച്ചുപിടിച്ചു നിൽക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. പെപ്പോയ്ക്ക് ചീര എങ്ങിനെയാണോ അത് പോലെയാണ് എനിക്ക് വാക്കുകൾ’ എന്ന് പറഞ്ഞാണ് പാർവ്വതി ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. ആ കൂളിങ് ഗ്ലാസും വ്യത്യസ്തമായ ഹെയർ സ്റ്റൈലും ഫോട്ടോയുടെ ആകർഷണമാണ്.
നിരവധി ആളുകളാണ് ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്. വളരെ രസകരമായ കമന്റുകളാണ് അധികവും വരുന്നത്. ജോസ് പ്രകാശിന്റെ മകളാണോ.. എന്നാണ് ചിലരുടെ ചോദ്യം. ലമൺ ആന്റ് സ്പൂൺ റേസിങിനുള്ള പ്രാക്ടീസാണോ എന്ന് ചോദിക്കാത്തവരില്ല. പേപ്പർ സ്മോക്കിങ് പൈപ്പ് കടിച്ച് പിടിച്ച് , താടിയുയർത്തി , ഉടുപ്പ് പൊക്കി പിടിച്ചുള്ള ഫോട്ടോ കണ്ടാൽ സത്യത്തിൽ ലമൺ ആന്റ് സ്പൂൺ റേസ് മത്സരം തന്നെയാണ് ഓർമ വരുന്നതെന്നാണ് ചിലർ പറയുന്നത്. മുൻപൊരു അഭിമുഖത്തിൽ പുക വലിച്ച് ഊതി വിട്ട വിഷയവുമായി ബന്ധപ്പെട്ട് പാർവ്വതിയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.
നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്. താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലായിരുന്നു തിളങ്ങിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ താരം തന്റേതായ സ്ഥാനം ഉറപ്പിക്കുകയിയിരുന്നു. ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ കൂടി മുൻ നിര നായികയായ നിൽക്കുന്ന താരത്തിന് മികച്ച നടിക്കുള്ള കേരള, കർണാടക സംസ്ഥാനകളുടെ അവാർഡും ലഭിച്ചിട്ടുണ്ട്