Film News

പരിയേറും പെരുമാള്‍ സിനിമയിലൂടെ ശ്രദ്ധ നേടിയ നെല്ലൈ തങ്കരാജ് അന്തരിച്ചു

പ്രേക്ഷക നിരൂപണ പ്രശംസ ഒരുപോലെ നേടിയ തമിഴ് ചിത്രമാണ് പരിയേറും പെരുമാള്‍. മാരിസെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം സംസാരിച്ചത് തമിഴ്‌നാട്ടില്‍ വേരൂന്നി നില്‍ക്കുന്ന ജാതിവെറിയുടെ കഥയായിരുന്നു.

- Advertisement -

ചിത്രത്തിന് മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിത ചിത്രത്തിന്റെ ആരാധകരെ ദുഖത്തിലാഴ്ത്തുന്ന വാര്‍ത്തയാണ് എത്തുന്നത്.

പരിയേറും പെരുമാള്‍ നടന്‍ നെല്ലൈ തങ്കരാജ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു അന്ത്യം. തിരുന്നല്‍വേലി ജില്ലയിലെ പാളയങ്കോട്ടൈ ആണ് തങ്കരാജിന്റെ ജന്മസ്ഥലം.

ഇന്ത്യന്‍ സാമൂഹിക പരിസരങ്ങളില്‍ നൂറ്റാണ്ടുകളായി തുടരുന്ന ജാതി വ്യവസ്ഥയെയും ദുരഭിമാന കൊലയേയുമൊക്കെ പ്രമേയമാക്കിയ ചിത്രത്തിലെ പ്രേക്ഷകര്‍ കൈയ്യടിച്ച പ്രകടനമായിരുന്നു തങ്കരാജിന്റേത്.

നായകന്റെ അച്ഛന്‍ കഥാപാത്രമായിരുന്നു തങ്കരാജിന്റേത്. ഉപജീവനം നടത്താന്‍ തെരുവില്‍ സ്ത്രീ വേഷത്തില്‍ ആടുന്ന കഥാപാത്രമായിരുന്നു തങ്കരാജ്.
മാരി സെല്‍വരാജ് ചിത്രത്തില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.

വൈദ്യുതിയില്ലാതെ കുടിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് പരിയേറും പെരുമാളിന് ശേഷം സര്‍ക്കാര്‍ വീട് വച്ച് നല്‍കിയിരുന്നു.

Abin Sunny

Recent Posts

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

52 mins ago

അവസാനമായി ഒരു സോറി പോലും പറയാൻ പറ്റിയില്ല – നടി കനകലതയെ ഓർത്തെടുത്ത് ഭാഗ്യലക്ഷ്മി

മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…

1 hour ago

അത്തരത്തിലുള്ള നിമിഷങ്ങൾ കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല – സുരേഷ് ഗോപിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് കാവ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…

1 hour ago

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

2 hours ago

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

2 hours ago