Film News

നിര്‍മ്മാണത്തിന് പിന്നാലെ സിനിമ അഭിനയത്തിലേക്കോ; പോലീസ് വേഷത്തില്‍ നില്‍ക്കുന്ന ധോണിയുടെ ചിത്രങ്ങള്‍ വൈറല്‍

ക്രിക്കറ്റ് ആരാധകരുടെ പ്രിയ താരമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ ശ്രദ്ധ നേടാറുണ്ട്.

- Advertisement -

കഴിഞ്ഞ ദിവസം ധോണി സിനിമ നിര്‍മ്മാണത്തിലേക്കും കാല് എടുത്ത് വച്ചിരുന്നു. ധോണി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. തമിഴിലാണ് ധോണി ആദ്യത്തെ ചിത്രം നിര്‍മ്മിക്കുന്നത്.

ഹരീഷ് കല്ല്യാണും, ഇവാനയും നായിക നായകന്മാരാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമിഴ്മണിയാണ്. ലെറ്റ്‌സ് ഗെറ്റ് മാരീയിഡ് (എല്‍ജിഎം) എന്നാണ് ചിത്രത്തിന്റെ പേര്.

ഇതിന്റെ വിശേഷങ്ങള്‍ ധോണി ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിത ധോണിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പൊലീസ് വേഷം ധരിച്ച് നില്‍ക്കുന്ന ധോണിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇതോടെ ധോണി അഭിനയവും തുടങ്ങിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നിര്‍മ്മാണം ആരംഭിച്ച ധോണി, സിനിമ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

പരസ്യത്തിന്റെ ഭാഗമാണോ സിനിമയുടെ ഭാഗമാണോ ഈ ചിത്രം എന്ന് വ്യക്തമല്ല. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു ഈ ചിത്രങ്ങള്‍.

അതേസമയം ധോണി നിര്‍മ്മിക്കുന്ന ലെറ്റ്‌സ് ഗെറ്റ് മാരീയിഡ് (എല്‍ജിഎം) ഒരു ഫാമിലി ലൌ സ്റ്റോറിയാണ് എന്നാണ് വിവരം. നാദിയ മൊയ്തു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

2018 ല്‍ ഇറങ്ങിയ പ്യാര്‍ പ്രേമ കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് കല്ല്യാണ്. കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ സെന്‍സെഷന്‍ ഹിറ്റായ ലൌ ടുഡേയിലെ നായികയാണ് ഇവാന.

 

Abin Sunny

Recent Posts

ഗ്ലാമർ പ്രദർശനം നിർത്തി എന്നാണ് അഭിനയിക്കാൻ തുടങ്ങുന്നത്? നടി മാളവികയോട് ചൊറിയുന്ന ചോദ്യം ചോദിച്ച ആരാധകനെ കണ്ടം വഴി ഓടിച്ച് മാളവിക

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മാളവിക മോഹനൻ. മലയാളം സിനിമകളിലൂടെയാണ് താരം അരങ്ങേറിയത് എങ്കിലും പിന്നീട് തമിഴ് സിനിമകളിലൂടെയാണ്…

9 hours ago

ഗോപികയുടെ പിറന്നാളിന് കലക്കൻ സർപ്രൈസ് നൽകി ജിപി, ഇങ്ങനെ വേണം ഭർത്താക്കന്മാർ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപിക അനിൽ. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ ആയിരുന്നു ഇവർ…

9 hours ago

ദൈവാനുഗ്രഹത്താൽ പുതിയ ജീവിതം ആരംഭിക്കുന്നു – പുതിയ വിശേഷം അറിയിച്ചു നടൻ ജയ്, എന്തുകൊണ്ട് ഈ വാർത്ത സസ്പെൻസ് ആക്കി വെച്ചു എന്ന് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ്. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. തമിഴിലെക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് സുബ്രഹ്മണ്യപുരം.…

9 hours ago

ടൈറ്റാനിക്കിനെ മറികടന്ന് വിജയ് ചിത്രം ഗില്ലി, തകർന്നത് വർഷങ്ങളായി ടൈറ്റാനിക് കൈവശം വെച്ചിരുന്ന റെക്കോർഡ്

വിജയ് എന്ന നടന്റെ കരിയർ തന്നെ ഏറ്റവും വലിയ വിജയ സിനിമകളിൽ ഒന്നാണ് ഗില്ലി. 20 വർഷങ്ങൾക്ക് മുമ്പാണ് ചിത്രം…

10 hours ago

വർഷങ്ങൾക്ക് ശേഷം സിനിമയിൽ നിവിൻ പോളി കഴിക്കുന്ന ഭക്ഷണം എന്താണെന്ന് മനസ്സിലായോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

കഴിഞ്ഞ വിഷുവിന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വർഷങ്ങൾക്കുശേഷം. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വളരെ മികച്ച ചിത്രത്തിന്…

10 hours ago

15,000 കോടിയുടെ തട്ടിപ്പ് കേസ്, തമന്ന ചോദ്യം ചെയ്യലിന് ഹാജരായില്ല, അറസ്റ്റ് ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങൾ

കുറച്ചു നാളുകൾക്കു മുമ്പ് തമന്ന നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ താരത്തിനെ ചോദ്യം ചെയ്യുവാൻ…

10 hours ago