കൊല്ലം : മകള്‍ ആണ്‍സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച മാതാപിതാക്കള്‍ മരിച്ചു. തഴവ പാവുമ്പ തെക്ക് വിജയഭവനത്തില്‍ ബിന്ദു (47), ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണപിള്ള (55) എന്നിവരാണു മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇരുവരും അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നാലെ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രി മരിച്ചു. ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലര്‍ച്ചെയും മരിച്ചു. ആത്മഹത്യയാണ് എന്നാണ് സൂചന.
ഇവരുടെ ഏക മകള്‍ ആണ് സുഹൃത്തിന് ഒപ്പം പോയതിന്റെ വിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്നു വൈകിട്ട് ഒരു ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് ഇവരെ വീട്ടിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തുന്നത്. വീടിന്റെ ഗേറ്റും കതകും എല്ലാം തുറന്നിട്ടിരിക്കുകയായിരുന്നു.
മൃതദേഹത്തിന് അടുത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ മൃതദേഹം മകളെ കാണിക്കരുത് എന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്പ്ലൈന് നമ്പരുകള്‍ – 1056, 0471- 2552056)