നാല് വർഷങ്ങൾക്ക് ശേഷം ഷാരുഖ് ഖാൻ നായകനായി എത്തിയ പുതിയ ചിത്രമാണ് പത്താൻ.
സിനിമ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.
നിരവധി പേരാണ് ചിത്രത്തിനെ പ്രശംസിച്ച് എത്തുന്നത്. ഇപ്പോഴിതാ പത്താന്’ സിനിമയുടെ ഫസ്റ്റ് ഷോ കാണാനെത്തിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി പത്മപ്രിയ.
ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് അടക്കമുള്ള വീഡിയോയാണ് പത്മപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ ഏറ്റവും പഴയ തിയേറ്ററുകളിലൊന്നായ ഡിലൈറ്റ് സിനിമസിലാണ് താരം സിനിമ കാണാനെത്തിയത്.
2005ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്താണ് താന്‍ ഇതിനു മുമ്പ് ഇത്രയും ആര്‍പ്പു വിളികള്‍ക്ക് മുമ്പിലിരുന്നതെന്ന് പത്മപ്രിയ പറയുന്നത്.
നാല് വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ എത്തിയ ഷാരുഖ് ചിത്രമാണ് പത്താൻ ജനുവരി 25ന് ആണ് പത്താന് തിയേറ്ററുകളില്‍ എത്തിയത്.
ദീപിക പടുകോൺ ആണ് ചിത്രത്തിൽ നായികയായി എത്തിയത്.സംഘപരിവാര്‍ എതിര്‍പ്പുകളും പൈറസിയും ഉണ്ടായിരുന്നുവെങ്കിലും ചിത്രം 50 കോടി കളക്ഷന്‍ നേടിയിരുന്നു.
View this post on Instagram