ധീരജ് വധക്കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി സോയിമോന്‍ സണ്ണിയാണ് പിടിയിലായത്. ചേലച്ചുവട്ടിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ അഞ്ച് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒന്നാം പ്രതി നിഖില്‍ പൈലി, രണ്ടാം പ്രതി ജെറിന് ജോജോ എന്നിവരെ ഈ മാസം 22 വരെയും മൂന്ന് നാല് അഞ്ച് പ്രതികളായ ജിതിന്, ടോണി, നിതിന്‍ എന്നിവരെ ഈ മാസം 21 വരെയുമാണ് കസ്റ്റഡിയില്‍ വിട്ടത്. മുട്ടം ജില്ലാ കോടതിയാണ് അപേക്ഷ പരിഗണിച്ചത്.
ജനുവരി 10നാണ് ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായ എസ്.എഫ്.ഐ പ്രവര്ത്തകന് ധീരജ് കുത്തേറ്റു മരിച്ചത്. കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു.