നോമ്പ് ആചരണത്തിന്റെ ഭാഗമായിട്ടാണെങ്കിലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി കടകള്‍ അടച്ചിടരുത് എന്ന് സംവിധായകന് ഒമര്‍ലുലു അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഒമറിന് നേരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.
നിരവധി പേരായിരുന്നു ഒമര്‍ ലുലുവിന് നേരെ വിമര്‍ശനം ഉന്നയിച്ചത്. പലരും യൂട്യൂബ് വീഡിയോയിലൂടെ ഒമറിനെ വിമര്‍ശിച്ച് എത്തിയിരുന്നു. ഇപ്പോഴിത ഇത്തരക്കാരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് ഒമര്‍ ലുലു.
ഫോട്ടോ ഹറാമാണ്, ടിവി ചെകുത്താന്റെ പെട്ടിയാണ് എന്ന പറഞ്ഞവര്‍ ഇപ്പോള്‍ പറയുന്നു ഉസ്താദിന്റെ ചാനല്‍ ലൈക്ക് ചെയ്യൂവെന്ന്. ഇവന്മാരാണ് ഇസ്ലാമിന്റെ ശാപം എന്നാണ് ഒമര്‍ലുലു പറഞ്ഞത്. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയായിരുന്നു ഒമറിന്റെ വാക്കുകള്‍.
നമ്മള് എല്ലാത്തിന്റെയും ആശയമാണ് മനസ്സിലാക്കേണ്ടത്. ഇസ്ലാമിന്റെ ഐഡിയോളജി എന്താണ് എന്ന് മനസ്സിലാക്കാതെ, അഞ്ച് നേരം നിസ്കരിക്കലോ നോമ്പ് എടുക്കലോ മുഴുവന്‍ മൂടി കെട്ടി വെച്ച് നടക്കുന്നതുമാണ് ഇസ്ലാം എന്ന് തെറ്റ് ധരിച്ച് വെച്ചിരിക്കുന്ന കുറെ മണ്ടന്മാരോട് എന്തു പറയാന്‍ ആണെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.
ഒമറിന്റെ വാക്കുകള്‍-
എനിക്ക് എതിരെ കുറെ എണ്ണം വീഡിയോയുമായി വരുന്നുണ്ട്. കുറച്ച് നാള് മുന്‍പ് വരേ ഫോട്ടോ എടുക്കലും വീഡിയോ എടുക്കലും എല്ലാം ഹറാമായിരുന്നു,അതിനും മുന്‍പ് ടീവി കാണരുത് അത് ചെകുത്താന്റെ പെട്ടിയാണ്……
എന്റെ പെങ്ങളുടെ കല്ല്യാണത്തിന് വീഡിയോ എടുത്തതിന് ഉണ്ടായ പ്രശ്നങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്??.ഇന്ന് യൂട്യൂബ് ഫെയ്സ്ബുക്ക് ഒക്കെ വന്നപ്പോ അതില്‍ നിന്ന് പണം കിട്ടി തൊടങ്ങിയപ്പോ ഇവന്മാരും വന്ന് പറയുവാ ഉസ്താദിന്റെ ചാനല്‍ ലൈക്ക് ചെയ്യൂ സബ്സക്രൈബ് ചെയ്യൂ ഷെയര്‍ ചെയ്യൂ എന്നൊക്ക????.
ഇങ്ങനെ മതപണ്ഡിതന്മാര് ചമഞ്ഞ് മതം വിറ്റ് ജീവിക്കുന്ന കുറെ എണ്ണമാണ് ഇസ്ലാമിന്റെ ശാപം. ഇവന്മാര്ക്ക് അത് അല്ലാ ഇസ്ലാം ഇത് അല്ലാ ഇസ്ലാം ഇങ്ങനെയൊക്കെയാണ് ഇസ്ലാം എന്ന് പറഞ്ഞ് പറഞ്ഞ് ആളുകളെ പറ്റിച്ച് ജീവിക്കണം അതിന് നിന്ന് കൊടുക്കാന്‍ കുറേ മണ്ടന്മാരും??.
പൈസ വാങ്ങി ദീന് പഠിപ്പിക്കുവാന്‍ നടക്കുന്നവന് ഒക്കെ ദീനിനോട് എന്തു പ്രതിബദ്ധത കൊഞ്ചം ലാജിക്കലാ തിങ്ക് പണ് ബ്രദേര്‍സ്??