Film News

സംഘി പട്ടം ചാര്‍ത്തി തരാന്‍ തിരക്ക് കൂട്ടുന്നവരോട്; ഒമര്‍ ലുലു പറയുന്നു

നോമ്പ് സമയത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിന് എതിരെ സംവിധായകന്‍ ഒമര്‍ലുലു പ്രതികരിച്ചിരുന്നു. ഇന്ത്യ പോലെ ഒരുപാട് കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ഒരു മതാചാരം കൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു.

- Advertisement -

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ നോമ്പിന് ഹോട്ടലുകള്‍ അടച്ച് ഇടരുത് എന്നും ഭക്ഷണം കൊടുക്കണം എന്ന നിയമം പാസാക്കി കഴിഞ്ഞുവെന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു. സംവിധായകന്റെ വാക്കുകള്‍ പല രീതിയിലാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്.

ചിലര്‍ ഒമറിന്റെ വാക്കുകളെ അംഗീകരിച്ചപ്പോള്‍ സംഘപരിവാര്‍ ചിന്താഗതിയാണ് ഒമര്‍ലുലുവിനുള്ളതെന്നാണ് മറ്റു ചിലര്‍ പ്രതികരിച്ചത്. ബിജെപി നേതാക്കള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഒമറിന്റെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു ഇവരുടെ പ്രചരണം.

ഇപ്പോഴിതാ അത്തരക്കാര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഒമര്‍ ഇവര്‍ക്ക് മറുപടി നല്‍കിയത്.

ഒമര്‍ലുലുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

എനിക്ക് സംഘി പട്ടം ചാര്‍ത്തി തരാന്‍ തിരക്ക് കൂട്ടുന്നവരോട് എനിക്ക് കേരളത്തില്‍ ഒരുവിധം എല്ലാ രാഷ്ട്രിയ പാര്‍ട്ടിയില്‍പ്പെട്ട ആളുകളുമായി സൗഹൃദം ഉണ്ട്..എനിക്ക് ഇപ്പോ അങ്ങനെ ഒരു രാഷ്ട്രിയവും ഇല്ലാ,ഞാന്‍ കോളേജ് കാലഘട്ടം മുതല്‍ ലീഗ് അനുഭാവിയായിരുന്നു പക്ഷേ ഇപ്പോ എന്റെ മനസ്സില്‍ രാഷ്ട്രിയമേ ഇല്ലാ .

ഇനി ഞാന്‍ പിടിക്കുന്നുവെങ്കില്‍ പണ്ട് പിടിച്ച അതേ പച്ച കൊടിയേ ഞാന്‍ പിടിക്കൂ.എന്നെ നിങ്ങള്‍ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പിസി ജോര്‍ജുമായും ഒന്നുമായും മുദ്ര കുത്തണ്ട എനിക്ക് ഒരു ദൈവമേ ഉള്ളൂ അത് എന്റെ പടച്ചവനായ അള്ളാഹുവാണ് എല്ലാ കണക്കും ഞാന്‍ അവിടെ പറഞ്ഞോളാം.

എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ പറയും പറഞ്ഞത് തെറ്റാണെന്നു തോന്നിയാല്‍ തിരുത്തുകയും ചെയ്യും??.-ഒമര്‍ കുറിച്ചു

 

Abin Sunny

Recent Posts

ഈ രോഗത്തിന് പ്രതിരോധമില്ല – എന്താണ് നടി കനകലതയുടെ മരണത്തിന് കാരണമായ പാർക്കിൻസൺസ് രോഗം? വിശദമായി വായിക്കാം

മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്ന് നടി കനക ലതയുടെ മരണ വാർത്ത കേട്ടത്. ഏറെ നാളായി ഇവർ പാർക്കിൻ…

4 hours ago

നടി കനകലത അന്തരിച്ചു, മരണകാരണം ഇതാണ്, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ…

4 hours ago

കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഷീലയുടെ വീട്ടിൽ സാക്ഷാൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യ സന്ദർശനം നടത്തിയത് എന്തിന്? അമ്പരപ്പിക്കുന്ന കഥ ഇതാ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ആണ് ഷീല. ഇവരെ സന്ദർശിക്കുവാൻ വേണ്ടി അപ്രതീക്ഷിതമായി…

6 hours ago

ഇതാണ് യഥാർത്ഥ ബാക്ക് ബെഞ്ചർ, പണ്ട് തന്നെ തല്ലിയ ടീച്ചർമാരോട് ഉള്ള ദേഷ്യം തീർക്കുവാൻ വേണ്ടി ഇദ്ദേഹം ആ സ്കൂളിനോട് ചെയ്തത് കണ്ടോ?

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ആയിരിക്കും സ്കൂൾ ദിനങ്ങൾ. എന്നാൽ പലർക്കും വളരെ മോശം ഓർമ്മകൾ ആയിരിക്കും…

6 hours ago

ആടുജീവിതം ഒമാനിൽ ഷൂട്ട് ചെയ്യാൻ സാധിക്കാത്തതിന് പിന്നിൽ മലയാളികൾ, സിനിമയുടെ പ്രദർശനാനുമതിയും ആ കാരണം പറഞ്ഞ് അവർ മുടക്കി – ചില മലയാളി വ്യക്തികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ബ്ലസ്സി

മലയാളത്തിന്റെ അഭിമാനമായി മാറിയ സിനിമകളിൽ ഒന്നാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് ഇത്. ഈ നോവലിന്റെ ചലച്ചിത്ര…

7 hours ago

ഉമ്മച്ചിയുടെയും വാപ്പച്ചിയുടെയും വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി ദുൽഖർ സൽമാൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സുൽഫത്ത്. ഇരുവരും ഇന്ന് ഇവരുടെ വിവാഹ വാർഷികം…

7 hours ago