Film News

വേദന കൂടുമ്പോള്‍ ചൂടുവെള്ളത്തില്‍ ഇറക്കി വക്കും, എന്നിട്ടും വേദന മാറുന്നില്ല; തന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് അമിതാഭ് ബച്ചന്‍

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ വാരിയെല്ലിന് പരിക്കേറ്റ് വിശ്രമത്തിലാണ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍.
അപകടത്തില്‍ താരത്തിന്റെ വലതുഭാഗത്തെ വാരിയെല്ല് പൊട്ടിയിരുന്നു. പേശികള്‍ക്കും സാരമായ പരുക്കുണ്ട്. ഹൈദരാബാദില്‍ പ്രഭാസ് നായകനാകുന്ന ‘പ്രോജക്ട് കെ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടമുണ്ടായത്.

- Advertisement -

നിലവില്‍ വിശ്രമത്തിലാണ് താരം. ഇപ്പോഴിത ഈ വേദനയ്ക്കു പിന്നാലെയാണ് കാലിലെ പ്രശ്‌നവും ബുദ്ധിമുട്ടിക്കുന്നു എന്ന് അറിയിക്കുകയാണ് ബിഗ് ബി. ബ്ലോഗിലൂടെയാണ് തന്റെ ആരോഗ്യ വിവരം താരം അറിയിച്ചത്.

വാരിയെല്ല് അതിന്റെ വേദനാജനകമായ യാത്ര തുടരുകയാണ്. കാലിലുണ്ടായ വേദന വലിയ പ്രശ്‌നമുണ്ടാക്കുകയും വാരിയെല്ലിനെക്കാള്‍ വേദനിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ വാരിയെല്ലിലെ വേദന കുറയുന്നു. ശ്രദ്ധ കാലിലേക്കെത്തുന്നു. വേദന കൂടുമ്പോള്‍ ചൂടുവെള്ളത്തില്‍ വെച്ചിട്ടും ആ വേദന മാറുന്നില്ല’ -അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി.

അതേസമയം ബച്ചന്‍ സുഖം പ്രാപിക്കുന്നത് വരെ പ്രോജക്ട് കെ യില്‍ അദ്ദേഹം അഭിനയിക്കേണ്ട രംഗങ്ങള്‍ മാറ്റി വച്ചിരിക്കുകയാണ്. അതേസമയം ദീപിക പദുക്കോണ്‍, പ്രഭാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രൊജക്ട് കെ.

ഏതാനുംദിവസം മുന്‍പാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അമിതാഭ് ബച്ചന്‍ ഹൈദരാബാദില്‍ എത്തിയത്. ഷൂട്ടിങ് പുരോഗമിക്കവേ കഴിഞ്ഞ ദിവസമാണ് താരത്തിന് അപകടം സംഭവിച്ചത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് പ്രോജക്ട് കെ. 2024 ജനുവരി 12നാണ് തിയറ്ററുകളില്‍ എത്തുക. മൂന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള സംഭവമാണ് ചിത്രത്തിന് പ്രമേയമാകുന്നത്.

Abin Sunny

Recent Posts

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

11 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

11 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

11 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

12 hours ago

നല്ല ബുദ്ധിമുട്ടുണ്ട്, ഉറക്കം പോകുന്നു, പിന്നെ കരച്ചിലും – അമ്മയായ ശേഷം വിശേഷം പങ്കുവെച്ചുകൊണ്ട് സീരിയൽ താരം ജിസ്മി

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്നത് നടി…

12 hours ago