മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറുന്നത്. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമായിരുന്നു ഇത്. എങ്കിലും വളരെ വലിയ രീതിയിൽ സാമ്പത്തിക വിജയം നേടിയ ചിത്രം കൂടിയായിരുന്നു ഹാപ്പി വെഡിങ്. ഈ സിനിമയ്ക്ക് ശേഷം നിരവധി സിനിമകൾ ഒമർലുലു സംവിധാനം ചെയ്തു. എന്നാൽ ഒരു സിനിമയ്ക്ക് പോലും ഹാപ്പി വെഡിങ് എന്ന ചിത്രത്തിന് ലഭിച്ച സ്വീകാര്യത ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം നടത്തുന്ന പല പ്രസ്താവനകളും വിവാദമായി മാറാറുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം പങ്കുവെച്ച ഒരു വീഡിയോ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. സ്ത്രീകളെ ഒബ്ജക്റ്റിഫൈ ചെയ്യുന്ന തരത്തിലുള്ള വീഡിയോ ആണ് അത് എന്നായിരുന്നു വിമർശനം.
ഇപ്പോൾ മറ്റൊരു വിശേഷപ്പെട്ട വാർത്തയുമായി എത്തിയിരിക്കുകയാണ് ഒമർലുലു. ഒരു ബോളിവുഡ് സിനിമ എന്ന സ്വപ്നമാണ് താരം നിറവേറ്റാൻ പോകുന്നത്. അതും തനിക്ക് കരിയറിൽ ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ നേടി തന്നിട്ടുള്ള ഹാപ്പി വെഡിംഗ് എന്ന ചിത്രത്തിലൂടെ തന്നെ. ഈ സിനിമയുടെ ഹിന്ദി പതിപ്പ് ആണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങാൻ പോകുന്നത്. ഒമർ ലുലു തന്നെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
“ഒരു ബോളിവുഡ് സംവിധായകൻ ആവണം എന്ന എൻറെ വലിയ സ്വപ്നം നടക്കാൻ പോകുന്നു. ഹാപ്പി വെഡിങ് എന്ന എൻറെ സിനിമയുടെ റീമേക്ക് ആണ് ഞാൻ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ഹിന്ദി സിനിമ. പ്രീ പ്രൊഡക്ഷൻ ജോലികൾ സ്റ്റാർട്ട് ചെയ്തു. ഈ വർഷം അവസാനം ഷൂട്ടിംഗ് തുടങ്ങാനാണ് പ്ലാൻ. കാസ്റ്റ് ആൻഡ് ക്രൂ ഡീറ്റെയിൽസ് ഫൈനൽ ആയിട്ട് പറയാം. എപ്പോഴും ഒപ്പം നിന്ന ചങ്കുകൾക്കും ദൈവത്തിനും മാത്രം നന്ദി” – ഒമർലുലു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.