സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഉള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജനാധിപത്യ സമൂഹത്തില്‍ വിമര്‍ശിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളുടെ നിലവാരം എത്രത്തോളുണ്ടെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. മരുമകന് എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും മറുപടിയാന് സമയമില്ലെന്നും റിയാസ് പറഞ്ഞു.
താന്‍ നടത്തുന്ന പ്രവൃത്തികളാണ് വിലയിരുത്തപ്പെടേണ്ടത്. അതിന്റെ പ്രതിഫലനം ജനങ്ങളിലേക്കെത്തുണ്ട്. അവര്‍ക്ക് അത് മനസിലാകുന്നുണ്ടെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. ഇത്തവണത്തെ സി.പി.ഐ.എം സമ്മേളനത്തിന് മുന്‍പ് വരെ കോഴിക്കോട് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഏറ്റവും ജൂനിയറായിരുന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ്. എന്നാല്‍, എറണാകുളത്തെ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി റിയാസ് മാറുകയായിരുന്നു.