ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജപുത്തിന്റെ മരണം ഇന്നും ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. വാടകയ്ക്ക് താമസിക്കുന്ന മുംബൈയിലെ ഫ്ലാറ്റില്‍ ആയിരുന്നു സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറെ കാലങ്ങളായി ഇദ്ദേഹം ഡിപ്രഷനില്‍ ആയിരുന്നുവെന്നും ഇതാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇപ്പോള്‍ സുശാന്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റില്‍ നടന് പോയതിനുശേഷം മറ്റാരും ഇതുവരെ താമസിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്.
താരത്തിന്റെ മരണ ശേഷം ഇവിടേയ്ക്ക് പുതിയ താമസക്കാര്‍ ആരുമെത്തുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരം. സുശാന്തിന്റെ മരണം നടന്ന് 2.5 വര്‍ഷങ്ങള്‍ക്ക് ശേഷവും വീട്ടില്‍ താമസിക്കാന്‍ ആരും ധൈര്യപ്പെടുന്നില്ല. അഞ്ച് ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ടും ഇതുവരെ ആരുമെത്തിയില്ല. കടലിനോട് അഭിമുഖമായി നിര്‍മ്മിച്ചിരിക്കുന്ന ഫ്ലാറ്റിന് നാല് ബെഡ് റൂമും ടെറസുമുണ്ട്.
4.5 ലക്ഷം രൂപ വാടകയ്ക്ക് ആയിരുന്നു സുശാന്ത് ഇവിടെ താമസിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്കും തന്റെ പെണ്‍സുഹൃത്തായ നടി റിയ ചക്രബര്ത്തിയ്ക്കുമൊപ്പമാണ് സുശാന്ത് ഇവിടെ താമസിച്ചിരുന്നത്. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ സമയത്തായിരുന്നു ഇവര്‍ ഫ്ലാറ്റ് ഒഴിഞ്ഞത്.