ഈ അടുത്തായിരുന്നു പേളി മാണിയുടെ ശ്രീനിഷിന്റെ മകള്‍ നിലയുടെ ഒന്നാം പിറന്നാള്‍. അതിഗംഭീരമായിട്ടാണ് മകളുടെ പിറന്നാള്‍ താരങ്ങള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകള്‍ എല്ലാം പുറത്തുവന്നിരുന്നു. ബാക്ക് ഗ്രൗണ്ട് ഫുള്‍ കട് പോലെ അലങ്കരിച്ചിരുന്നു. അതുപോലെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച കേക്ക് ആയിരുന്നു മറ്റൊരു പ്രത്യേകത .
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. കൗബോയ് ലുക്കിലാണ് പേളിയും ശ്രീനിഷും ബര്‍ത്ത് ഡേ ആഘോഷത്തില്‍ തിളങ്ങിയത്. ജംഗിള്‍ തീമില്‍ നിലയ്ക്ക് ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെല്ലാം ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ ഇടം നേടിയിരുന്നു.
മകള്‍ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് പേളിയും ശ്രീനിഷും സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളും വൈറല്‍ ആയിരുന്നു. നിന്നെ കെട്ടിപിടിക്കുന്നതും ഉമ്മ വയ്ക്കുന്നതും ഞങ്ങള്‍ക്ക് നിര്‍ത്താന്‍ കഴിയുന്നില്ല. മമ്മയും ദാദയും നിന്നെ സ്നേഹിക്കുന്നു നില. നീ ഞങ്ങളുടെ സ്നേഹത്തിന്റെ ഏറ്റവും തിളക്കമുള്ള കിരണമാണെന്നായിരുന്നു ഇരുവരും നിലയ്ക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് കുറിച്ച് എത്തുന്നത്.