പിറന്നാൾ ആഘോഷിക്കുക എന്നത് ഇന്ന് ഒരു ആർഭാടമായി മാറിയിരിക്കുകയാണ്. അനാവശ്യമായി ലക്ഷക്കണക്കിന് രൂപ പൊടിച്ചാണ് പലരും പിറന്നാൾ ആഘോഷിക്കുന്നത്. എന്നാൽ ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത അവർ നമ്മുടെ നാട്ടിലുണ്ട് എന്ന് ഇവർ ഓർക്കാറില്ല. പിറന്നാൾ ആഘോഷിക്കുകയും അതിൻറെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഇട്ട് ലൈക് വാങ്ങുകയും ചെയ്യുന്നത് ആണ് ഇവരുടെ പ്രധാന ഹോബി. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഈ നാട്ടിലെ പട്ടിണി മാറുമോ എന്ന് ഒരു തവണ പോലും ഇവർ ചിന്തിക്കാറില്ല. അങ്ങനെ ഒരു നടിക്ക് പറ്റിയ അമളി ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
ജന്മദിനത്തിൽ കേക്ക് മുറിക്കുന്നതു മെഴുകുതിരി ഊതിക്കെടുത്തി എന്നതും എല്ലാം ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു നടി നിക്കോൾ റിച്ചിയുടെ പിറന്നാൾ. താരത്തിന് 40 വയസ്സ് തികഞ്ഞിരിക്കുകയാണ് ഇപ്പോൾ. പിറന്നാൾ തലേന്ന് സുഹൃത്തുക്കൾക്കൊപ്പം ഒരു പിറന്നാൾ ആഘോഷവും താരം സംഘടിപ്പിച്ചിരുന്നു. നടിയുടെ ചിത്രമുള്ള ഒരു കേക്ക് ആയിരുന്നു ആഘോഷത്തിനു വേണ്ടി ഒരുക്കിയത്. ഇതിനു ചുറ്റും ധാരാളം മെഴുകുതിരികൾ കത്തിച്ചു വെച്ചിരുന്നു. മെഴുകുതിരികൾ ഊതികെടുത്താൻ വേണ്ടി നടി കുനിഞ്ഞു. അപ്പോൾ ആയിരുന്നു മുടിക്ക് തീ പിടിക്കുന്നത്. മെഴുകുതിരിയിൽ നിന്നും തീ പടരുകയായിരുന്നു.
ഇരുവശത്തുനിന്നും തീ പടർന്നു പിടിച്ചതോടെ താരം പരിഭ്രാന്തി പെടുന്നതും വീഡിയോയിൽ കാണാം. സുഹൃത്തുക്കൾ തീ അണയ്ക്കാൻ വേണ്ടി പരമാവധി ശ്രമിക്കുന്നതും വീഡിയോയിൽ ഉണ്ട്. താരം തന്നെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. തീയുടെ ഒരു ഇമോജിയും ഉണ്ടായിരുന്നു പോസ്റ്റിൽ. “അങ്ങനെ 40 വയസ്സായി” എന്നായിരുന്നു താരം വീഡിയോയുടെ താഴെ കുറിച്ചത്.
ധാരാളം ആളുകൾ ആയിരുന്നു താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തിയത്. സുഖ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടുവരുന്നവർ ആയിരുന്നു കുറെ ആളുകൾ. താരത്തിന് അപകടമൊന്നും സംഭവിച്ചില്ല എന്നറിഞ്ഞതോടെ ആശ്വാസത്തിലാണ് ആരാധകർ. ടെലിവിഷൻ രംഗത്ത് നിന്നും ആണ് താരം പ്രശസ്ത ആവുന്നത്. അമേരിക്കയിലെ ടെലിവിഷൻ പരിപാടികളിൽ പ്രശസ്തമായ പരിപാടി ആണ് സിമ്പിൾ ലൈഫ്. ഇതിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
View this post on Instagram