ഇത്തവണ മലയാളം ബിഗ് ബോസിന്റെ ഒന്നാംസ്ഥാനം ഒരു വനിതയാണ് നേടിയെടുത്തത്. അത് മറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയ താരം ദില്ഷാ പ്രസന്നന് തന്നെ. ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദില്ഷാ. പിന്നീട് ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ എത്തിയതോടെയാണ് ഈ താരത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്.
എന്നാല്‍ ഷോയില്‍ നിന്ന് പുറത്തിറങ്ങിയശേഷം ധാരാള വിമര്‍ശനം ഉയര്‍ന്നു. ഇതിനിടെ സഹികെട്ട് ഒരു ദിവസം ഒരു വീഡിയോയില്‍ എത്തി പ്രതികരിക്കുകയും ചെയ്തിരുന്നു ദില്‍ഷ. ഇതിനു പിന്നാലെ ദില്‍ഷക്ക് നേരെ വരുന്ന ട്രോളുകളുടെയും വിമര്‍ശനങ്ങളുടെയും എണ്ണം കൂടി. ഇപ്പോള്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാറില്ല ദില്‍ഷ.
View this post on Instagram
നിലവില്‍ ഫോട്ടോഷൂട്ടുകളുടെ തിരക്കിലാണ് ദില്‍ഷ. ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ബിഗ് ബോസ് താരം. ചിത്രത്തില്‍ പേസ്റ്റല്‍ നിറത്തിലെ ഗൗണാണ് ദില്‍ഷ ധരിച്ചിരിക്കുന്നത്. ന്യൂ ഫോട്ടോയിലും സുന്ദരിയായിട്ടുണ്ട് ദില്‍ഷ എന്നാണ് ആരാധകര്‍ പറയുന്നത്.
View this post on Instagram
ഇത്തവണ മേക്കപ്പ് അധികമൊന്നുമില്ലെങ്കിലും തന്റെ ഹെയര്‍ സ്റ്റൈലില്‍ പുതിയ പരീക്ഷണം നടത്തിയിട്ടുണ്ട് ദില്‍ഷ. എപ്പോഴും മികച്ചത് എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നുവെന്ന് വിശ്വസിക്കുക എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ദില്‍ഷ കുറിച്ചിരിക്കുന്നത്. ടി ആന്‍ഡ് എം സിഗ്നേച്ചേഴ്സാണ് ദില്‍ഷയുടെ മനോഹരമായ വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പതിവ് പോലെ ഇതിന് താഴെയും കമന്റ് വരുന്നുണ്ട്. ഇതിനൊപ്പം മറ്റൊരു വീഡിയോയും ദില്‍ഷ പങ്കുവെച്ചു. ഇത് കാണുമ്പോള്‍ ദില്‍ഷ തന്നെയാണോ എന്ന് സംശയിച്ചുപോവും .