ഇന്ന് വരെ മദ്യപിച്ച് ക്യാമറയ്ക്ക് മുന്നിൽ വന്നിട്ടില്ല; ജനാർദ്ദനൻ

ശബ്ദം കൊണ്ടും ഭാവം കൊണ്ടും സ്വന്തമായ ഒരിടം മലയാള സിനിമയിൽ കണ്ടെത്തിയ നടനാണ് ജനാർദനൻ.
എക്സ്പീരിയന്‍സില്‍ ജനാര്‍ദ്ദനന്‍ എന്ന നടന്‍ മലയാള സിനിമയുടെ പ്രഥമ നിരയില്‍ നില്‍ക്കുമ്ബോള്‍ താരത്തിന്റെ ചില മാറ്റാന്‍ കഴിയാത്ത സ്വഭാവ സവിശേഷതകളെക്കുറിച്ച്‌ തുറന്നു സംസാരിക്കുകയാണ്. തിയേറ്ററില്‍ പോയി സിനിമ കാണാന്‍ താല്പര്യം ഇല്ലാത്ത ആളാണ് താനെന്നും അത് പോലെ തന്നെ മദ്യപിച്ചു കൊണ്ട് താന്‍ ഒരിക്കലും ക്യാമറയെ അഭിമുഖീകരിച്ചിട്ടില്ലെന്നും ജനാര്‍ദ്ദനന്‍ മനസ്സ് തുറക്കുന്നു.

‘തിയേറ്ററില്‍ പോയി സമയം ചെലവഴിച്ച്‌ സിനിമ കാണുന്നതില്‍ എന്തോ ബുദ്ധിമുട്ടാണ്. തിയേറ്ററില്‍ പോകാത്ത മറ്റൊരു പ്രധാന കാര്യം, എനിക്ക് സ്ക്രീനില്‍ സെന്റിമെന്‍സ് കാണാന്‍ കഴിയില്ല. അത് പോലെ വിദേശ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന സിനിമാ താരങ്ങളുടെ പൊതു ചടങ്ങിലും പോകാന്‍ എനിക്ക് താല്‍പര്യമില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.