വില്ലന്‍ വേഷത്തില്‍ എത്തി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച മിന്നും താരമാണ് റോണ്സണ്. ചുരുങ്ങിയ സമയം കൊണ്ട് താരം നിരവധി കഥാപത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നന്ദന്, ജഡായുധര്മ്മന് തുടങ്ങിയ കാഥാപാത്രങ്ങളാണ് പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചത്. മിനിസ്ക്രീനില്‍ തിളങ്ങിനില്ക്കവെയായിരുന്നു നടന്റെ വിവാഹം. ബാലതാരമായി മലയാള സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും സജീവമായിരുന്ന നീരജയെയാണ് റോണ്സണ് ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്.
ഇപ്പോള്‍ ഇരുവരും ഒന്നിച്ചായിട്ട് ഒരു വര്‍ഷം തികയുകയാണ്. വിവാഹ വാര്‍ഷികം ആയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍. വിവാഹ ശേഷം ഒന്നിച്ചുള്ള നിരവധി ഫോട്ടോകള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് നീരജ റോണ്സണ് വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ വിവരവും, ജീവിത പങ്കാളി ആയ സെലിബ്രിറ്റിയെക്കുറിച്ചുള്ള വിവരമ്ലെലാം റോണ്സണ് തന്നെ പിന്നീട് വെളിപ്പെടുത്തുകയായിരുന്നു. ഹിന്ദു ആചാരപ്രകാരം നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. ശേഷം ഫെബ്രുവരി 28, 29, മാര്‍ച്ച് 1 എന്നീ ദിവസങ്ങളില്‍ എറണാകുളത്ത് വച്ച് ഇരുവരും ഒരുക്കിയ വിവാഹ സത്കാരത്തില്‍ നിരവധി സിനിമാ സീരിയല്‍ താരങ്ങള്‍ പങ്കെടുത്തിരുന്നു.
ഒരുകാലത്ത് മലയാള സിനിമയില്‍ ബാലതാരമായി അഭിനയിച്ച നീരജ മുമ്പേ പറക്കുന്ന പക്ഷികള്‍, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നു. കൂടാതെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ.
സീത, അരയന്നങ്ങളുടെ വീട്, ഭാര്യ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ മലയാളികളുടെ പ്രിയതാരമാണ് റോണ്സണ്. മലയാളത്തിന് പുറമെ നിരവധി തെലുങ്ക് പരമ്പരകളിലും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.