യുവ നടന്മാരിൽ ഏറ്റവും കൂടുതൽ ശ്രേധിക്കപെട്ട താരമാണ് നീരജ്. തന്റെ കഴിവുകൊണ്ട് തന്നെ മുൻ നിരയിൽ വല്ല ആളുകൂടിയാണി നീരജ്. നീരജിന്റെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയായ ആളാണ് നീരജിന്റെ ഭാര്യാ ദീപ്തി. ഇവരുടെ എല്ലാ വാർത്തകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകരുണ്ട്.
നടന് നീരജ് മാധവ് ഇന്നലെ തന്റെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ ഭാര്യ ദീപ്തിക്കൊപ്പം വീട്ടില്‍ തന്നെയായിരുന്നു നീരജ്. ഭാര്യക്ക് മുമ്ബ് താന്‍ നല്കിയ ഒരു സര്‍പ്രൈസിന്റെ വിഡിയോ ആണ് വിവാഹ വാര്‍ഷിക ദിനത്തില്‍ നീരജ് ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കാരാപ്പറമ്ബ് സ്വദേശി ദീപ്തിയുമായി 2018 ഏപ്രില്‍ 2നാണ് കോഴിക്കോട് വെച്ച് നീരജ് വിവാഹിതനായത്.
വിവാഹ ശേഷം അധിക കാലം കഴിയും മുന്‍പാണ് ‘ദി ഫാമിലി മാന്‍’ എന്ന വെബ് സീരിസിന്റെ ഷൂട്ടിംഗിനായി നീരജ് മുംബൈയിലേക്ക് പോയത്. വിവാഹം കഴിഞ്ഞ് ആദ്യമായാണ് അത്രയും ദിവസം ഇരുവരും പിരിഞ്ഞിരിക്കുന്നത്. രണ്ടാഴ്ച ഷൂട്ട് കഴിഞ്ഞപ്പോള്‍ ദീപ്തിയെ വിളിച്ച് പറഞ്ഞത് ഒരു മാസം കൂടി കഴിഞ്ഞേ വരാനാകൂവെന്നാണ്. എന്നാല്‍ അപ്പോഴേക്കും കൊച്ചിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു. നേരേ ഭാര്യ വര്‍ക്ക് ചെയ്യുന്ന ഇന്‍ഫോപാര്‍ക്കിലേക്ക് ചെന്നു. ജോലി കഴിഞ്ഞിറങ്ങി വരുന്ന ഭാര്യ നീരജിനെ കണ്ടപ്പോഴുള്ള ഭാവങ്ങളാണ് വിഡിയോയില്‍ ഉള്ളത്.