വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരിലേക്ക് എത്തിയ നടിയാണ് നസ്രിയ. ഈ നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കഥാപാത്രങ്ങള്‍ ഏറെ ചിരിപ്പിക്കുന്നതും അതുപോലെ എന്നും ഓര്‍ത്തിരിക്കുന്നതുമാണ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് നസ്രിയ മാറിനിന്നപ്പോള്‍ ആരാധകര്‍ക്ക് അതൊരു സങ്കടമായിരുന്നു. അങ്ങനെ ഒരു ഇടവേളയ്ക്കുശേഷം കൂടെ എന്ന സിനിമയിലൂടെ നസ്രിയ മലയാളത്തിലേക്ക് തന്നെ തിരിച്ചെത്തി. എങ്കിലും അഭിനയത്തില്‍ സജീവമായി എന്ന് പറയാന്‍ പറ്റില്ല. ഒന്ന് രണ്ട് കഥാപാത്രങ്ങള്‍ മലയാളത്തില്‍ ചെയ്ത ശേഷം നസ്രിയ നേരെ പോയത് തെലുങ്കിലേക്ക് ആണ്.
നടി തെലുങ്കില്‍ അരങ്ങേറുന്ന സിനിമയാണ് ‘അണ്ടേ സുന്ദരാനികി’. സിനിമയുടെ ഷൂട്ട് പൂര്‍ത്തിയായി. ഇപ്പോള്‍ ഇതിന്റെ ഡബ്ബിങിന്റെ തിരക്കിലാണ് നസ്രിയ.
Dropping the cutest video on the internet today 😀
#NazriyaFahadh lends her voice for LEELA ❤️
Cuteness overload on the Big Screens from June 10 💃🕺#AnteSundaraniki@NameisNani #VivekAthreya @oddphysce @nikethbommi @saregamasouth pic.twitter.com/npHsLOWo6R
— Mythri Movie Makers (@MythriOfficial) May 24, 2022
ഡബ്ബിങ് വേളയില്‍ പകര്‍ത്തിയ വിവിധ വീഡിയോകള്‍ ചേര്‍ത്തുവെച്ച ഒരു കുഞ്ഞു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ ഇപ്പോള്‍. തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിംഗ് ഇങ്ങനെയൊക്കെയായിരുന്നു എന്ന് പറഞ്ഞാണ് നസ്രിയ വീഡിയോ പങ്കുവെച്ചത്.
View this post on Instagram
നിരവധി താരങ്ങളും വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. ആദ്യ തെലുങ്ക് ചിത്രം ആയതിനാല്‍ തന്നെ തനിക്കു വളരെ സ്പെഷല്‍ ആണെന്നും നസ്രിയ നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. മ്യൂസിക്കല്‍ റൊമാന്റിക് കോമഡിയായാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്കിലെ യുവതാരം നാനിയുടെ നായികയായാണ് നസ്രിയ അരങ്ങേറ്റം കുറിക്കുന്നത്.