മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. രണ്ടുപേരും അഭിനയ രംഗത്ത് തങ്ങളുടെതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇവര്‍. തങ്ങളുടെ കുഞ്ഞ് വിശേഷം പോലും ഇവര്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വളര്‍ത്തു നായ ഓറിയോയുടെ പിറന്നാള്‍ ദിനമായ ഇന്ന് ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നസ്രിയ.
നസ്രിയയുടെ പ്രിയപ്പെട്ട ഓറിയോയെ ആരാധകര്‍ക്ക് എല്ലാം തന്നെ അറിയാം. എപ്പോഴും തന്റെ നായക്കുട്ടിക്കൊപ്പമുള്ള ഫോട്ടോ താരം പങ്കുവെക്കാറുണ്ട്. ഓറിയോയുടെ നിരവധി ഫോട്ടോയും നസ്രിയ പങ്കിട്ടിരുന്നു. ഇപ്പോള്‍ ഓറിയോയുടെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഫഹദും , നസ്രിയയും.
ഈ ദിനത്തില്‍ , ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചത്തിന് ജന്മദിനാശംസകള് എന്ന് കുറിച്ചാണ് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. പിന്നാലെ ഓറിയോയ്ക്ക് ആശംസകളുമായി താരങ്ങളും രംഗത്തെത്തി. ദര്‍ശന രജേന്ദ്രന്‍, ഫര്ഹാന് ഫാസില്‍, സംയുക്ത മേനോന്, ദീപ്തി വിധുപ്രതാപ് തുടങ്ങിയവരാണ് ഓറിയോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഫഹദ് നസ്രിയയ്ക്ക് നല്കിയ ഗിഫ്റ്റാണ് ഓറിയോ. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഓറിയോയ്ക്കൊപ്പമുള്ള നിരവധി ചിത്രം നടി പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
അതേസമയം ഫഹദ് ഫാസിലും നസ്രിയയും ഇന്ന് സിനിമാ രംഗത്ത് തിരക്കുള്ള രണ്ടു താരങ്ങളാണ്. ഇവരുടെ നിരവധി ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. വിവാഹത്തിന് മുമ്പ് നിരവധി മലയാള ചിത്രത്തില്‍
നസ്രിയ അഭിനയിച്ചു. ഫഹദും ശക്തമായ കഥാപാത്രങ്ങളിലൂടെ തിളങ്ങുകയാണ്.