ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ വിഘ്നേശും നയൻതാരയും സ്പെയിനിൽ ഇപ്പോൾ ഹണിമൂൺ ആഘോഷിക്കുകയാണ്. ബാഴ്സലോണയിൽ ആണ് താരങ്ങൾ ഇപ്പോഴുള്ളത്. ദിവസങ്ങൾക്കു മുൻപാണ് ഇരുവരും അങ്ങോട്ട് യാത്ര തിരിച്ചത്. യാത്രയ്ക്ക് പോകുന്ന വഴിയെ വിഗ്നേഷ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
75 സ്വാതന്ത്ര്യ ദിനവും ഇരുവരും ആഘോഷിച്ചത് സ്പെയിനിൽ വച്ചാണ്. ഇന്ത്യൻ ദേശീയ പതാക ഉയർത്തി നിൽക്കുന്ന ചിത്രങ്ങൾ വിഘ്നേഷ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നയൻതാരയുടെ പുതിയ ചില ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടുകയാണ്. വളരെ സ്വതന്ത്രയായി അവധിക്കാലം ആഘോഷമാക്കുന്ന നയൻതാരയെ വീഡിയോയിൽ കാണുവാൻ സാധിക്കും.
View this post on Instagram
ആളുകളാൽ തിരിച്ചറിയപ്പെടാതെ ഇരുവരും ബാഴ്സലോണയിൽ അടിച്ചുപൊളിക്കുകയാണ്. തെരുവ് സംഗീതം ആസ്വദിച്ചും, ട്രെയിനിൽ യാത്ര ചെയ്തും, അവിടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചും ഇവർ വെക്കേഷൻ അടിച്ചുപൊളിക്കുന്നു. പുതിയ വീഡിയോ എന്തായാലും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
View this post on Instagram
മാസങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹിതരായത്. മഹാബലിപുരത്തുള്ള ഒരു നക്ഷത്ര റിസോർട്ടിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. തുടർച്ചയായി ഉള്ള സിനിമയിലെ ജോലികൾക്കിടയിൽ നിന്നും ഇടവേള എടുത്താണ് ഇരുവരും അവധിക്കാലം ആഘോഷിക്കാൻ പോയിരിക്കുന്നത്.
View this post on Instagram