കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്ന ന്യൂസ് ആണ് നയന്‍താര വിഘ്നേഷ് വിവാഹ വാര്‍ത്ത . ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷം ഈ അടുത്താണ് ഇരുവരും ചെന്നൈയില്‍ വച്ച് വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആയിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് പിന്നാലെ ദമ്പതികള്‍ ക്ഷേത്ര ദര്‍ശനം നടത്തിയതും , അതുപോലെ അമ്മയെ കാണാന്‍ കേരളത്തില്‍ എത്തിയത് എല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ നയന്‍താര വിവാഹശേഷം പഴയതുപോലെ സിനിമയില്‍ സജീവമാവാന്‍ പോവുകയാണ് എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ഷാരുഖ് ഖാന്, അറ്റ്ലി ചിത്രം ജവാന്റെ’ പുതിയ ഷെഡ്യൂളില്‍ നയന്‍താര അടുത്താഴ്ച ചേരുമെന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നത്. ജവാന്റെ രണ്ടാം ഘട്ട ചിത്രീകരണം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു. സംവിധായകന് അറ്റ്ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്.
കിംഗ് ഖാന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു ‘റോ’ ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം.