വളരെ അടുത്ത സുഹൃത്തുക്കളാണ് നടി മഞ്ജുവാര്യരും നവ്യാ നായരും. നവ്യയുടെ ആദ്യ ചിത്രമായ ഇഷ്ട ത്തിലേക്ക് താരത്തെ സെലക്ട് ചെയ്തത് മഞ്ജു ആയിരുന്നു. ഇത് പല അഭിമുഖങ്ങളിലും നവ്യനായര്‍ തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ ആദ്യമായി സിനിമയിലേക്കെത്തിയതിന് കാരണം മഞ്ജു തന്നെയാണെന്നും അതുപോലെ തന്റെ രണ്ടാം വരവിന് കാരണം മഞ്ജു ചേച്ചി തന്നെയാണെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിനിടെയാണ് മഞ്ജുവാര്യര്‍ തനിക്ക് നല്കിയ പിന്തുണയെ കുറിച്ച് നവ്യ സംസാരിച്ചത്.
തിരിച്ചുവരവിന് തനിക്ക് പ്രചോദനമേകിയത് മഞ്ജു വാര്യരാണെന്ന് നവ്യ പറയുന്നു. മഞ്ജു ചേച്ചി എപ്പോഴും ഇന്‍സ്പിരേഷനാണ്. മഞ്ജു ചേച്ചി പൊളിയാണ് നവ്യ പറഞ്ഞു.
വിവാഹത്തോടെ മുംബൈയിലേക്ക് പോയപ്പോള്‍ ഉണ്ടായ ഒറ്റപ്പെടലിനെ കുറിച്ച് നവ്യ അഭിമുഖത്തില്‍ പറഞ്ഞു. എന്റേത് ഒരു പ്രശ്നവും ഇല്ലാത്ത ജീവിതം ആണെന്നൊന്നും ഞാന്‍ നുണ പറയുന്നില്ല. വിവാഹത്തോടെ മുംബൈയില്‍ എത്തിയപ്പോള്‍ നല്ല ഒറ്റപ്പെടല്‍ ആയിരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പല ദിവസങ്ങളിലും ലിപ്സ്റ്റിക് ഒക്കെ എടുത്തിട്ട് കണ്ണാടിയില്‍ നോക്കിയിരുന്നിട്ടുണ്ടായിരുന്നു നവ്യ പറയുന്നു.
പ്രണയമുണ്ടായപ്പോള്‍ പ്രണയിച്ചിട്ടുള്ളവര് എന്നോട് പറഞ്ഞിട്ടുണ്ട് നിന്നെ ഞാന്‍ മനസിലാക്കിയിടത്തോളം വേറൊരാളും ഈ ലോകത്ത് മനസിലാക്കിയിട്ടില്ലെന്ന്. പക്ഷേ, അപ്പോഴൊക്കെ ഞാന്‍ എന്റെ മനസില്‍ ചിരിച്ചുകൊണ്ട് ഞാന്‍ അവര്‍ക്ക് മറുപടി കൊടുത്തിട്ടുണ്ട്. എന്നെ ഞാന്‍ മനസിലാക്കുന്നിടത്തോളം നിങ്ങള്‍ക്ക് മനസിലാവില്ലെന്ന്. എല്ലാ മനുഷ്യരും ഒരുതരത്തില്‍ ഫേക്കാണെന്നും താരം പറയുന്നുണ്ട്.