Kerala News

“എന്റെ ശബ്ദം ഇനി കേൾക്കണമെങ്കിൽ നീ റെക്കോർഡ് ചെയ്തു വെക്കണം..” മലയാളി നാവിക ഉദ്യോഗസ്ഥൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു

ഗോവയിൽ കോവിഡ് ബാധിച്ച് മലയാളി നാവിക ഉദ്യോഗസ്ഥൻ മരിക്കുന്നത് കഴിഞ്ഞ ദിവസമാണ്. ആര്യാട് പഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്വദേശിയായ പ്രമോദ് ആണ് മരിച്ചത്. 26 വയസ്സ് ആയിരുന്നു. ഹവീൽദാർ ആയ പ്രമോദ് ഗോവയിൽ വച്ചാണ് മരിച്ചത്. ഒരാഴ്ച മുൻപാണ് പ്രമോദിന് കോവിഡ് സ്ഥിരീകരിച്ചത്.

- Advertisement -

ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രമോദ് ഞായറാഴ്ച ആണ് മരിച്ചത്. മരിക്കുന്നതിന് നാലുദിവസം മുൻപ് വരെ വീട്ടുകാരുമായി പ്രമോദ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കുന്നില്ല എന്ന് പ്രമോദ് വീട്ടുകാരോട് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന് ശേഷമാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഇരമ്പുന്നത്.

കയാക്കിങ്ൽ ദേശീയ ചാമ്പ്യനും നെഹ്റു ട്രോഫി വള്ളം കളിയിൽ നേവി ടീമിൻറെ സ്ഥിരം സാന്നിധ്യവും ആയിരുന്നു പ്രമോദ്. അവസാന വാക്കിൽ പറഞ്ഞതുപോലെ തന്നെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് അവൻ എത്തി ഭാര്യയ്ക്കും അമ്മയ്ക്കും കുഞ്ഞിനും നടുവിലേക്ക് പുതിയതായി വാങ്ങിയ വീട്ടിൽ ഒരു ദിവസം പോലും അന്തി ഉറങ്ങാതെ വീട്ടുമുറ്റത്ത് കത്തിയമർന്നു.

പ്രമോദിന്റെ വിയോഗം വീട്ടുകാർക്കും നാട്ടുകാർക്കും വിശ്വസിക്കുവാൻ കഴിയുന്നില്ല. കയാക്കിങ് മുൻ ദേശീയ ചാമ്പ്യനും നെഹ്റു ട്രോഫിയിൽ നേവി ടീമിൽ നിറസാന്നിധ്യമായിരുന്ന പ്രമോദ് നേവിയിൽ പെറ്റി ഓഫീസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. പനിയെ തുടർന്ന് ആണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത്. കോവിഡ് പോസിറ്റീവ് ആണെന്ന് അവിടെ നിന്നാണ് സ്ഥിരീകരിക്കുന്നത്.

പ്രമോദ് അവസാനമായി വീട്ടുകാരോട് സംസാരിക്കുന്നത് വെള്ളിയാഴ്ച രാത്രി ആയിരുന്നു. ഭാര്യയോട് വിഷമിക്കരുത് എന്നും തനിക്ക് ഒട്ടും വയ്യ എന്നും പ്രമോദ് പറഞ്ഞിരുന്നു.

“ഞാൻ മരിച്ചു പോവുകയുള്ളൂ, നീ ഫോൺ വെക്കരുത്.. ഇനി നിന്റെ ശബ്ദം എനിക്ക് കേൾക്കുവാൻ സാധിക്കുമോ എന്നറിയില്ല.. എന്റെ ശബ്ദം കേൾക്കണം എങ്കിൽ നീ കോൾ റെക്കോർഡ് ചെയ്ത് വെക്കണം..” – ഇതായിരുന്നു പ്രമോദ് അവസാനമായി ഭാര്യയോട് സംസാരിച്ചത്.

പ്രമോദിനോട് ഇവിടുത്തെ ഭരണകൂടം ചെയ്തത് കടുത്ത അനീതി ആണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കണം എന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണം ഉയരുന്നത്.

mixindia

Recent Posts

ബിഗ്ബോസിൽ വച്ചു പറഞ്ഞ തൻ്റെ ആഗ്രഹം നിറവേറ്റി ഗബ്രി, അതും പുറത്തായതിന്റെ തൊട്ടടുത്ത ദിവസം തന്നെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാൾ…

9 mins ago

നിവിൻ പോളി, ജയസൂര്യ മുതൽ ലിസ്റ്റിൻ സ്റ്റീഫൻ വരെ – മലയാള സിനിമയിലെ ഉന്നതരെ ഡിജോ ജോസ് വിദഗ്ധമായി കബളിപ്പിച്ചത് ഇങ്ങനെ, നിഷാദ് കോയ നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ഡിജോ ജോസ്. ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമ ആയിരുന്നു ക്വീൻ. വലിയ രീതിയിൽ…

1 hour ago

എനിക്കെന്റെ ഭർത്താവിനെ ഇഷ്ടമാണ്, പക്ഷേ – സ്വന്തം ഭർത്താവിനെ കുറിച്ച് കനൽപൂവ് താരം ചിലങ്ക പറയുന്നത് ഇങ്ങനേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിലങ്ക എസ് ദീപു. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ കനൽ…

5 hours ago

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

17 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

19 hours ago