മൗനരാഗം എന്ന ഒറ്റ സീരിയലിലൂടെ തന്നെ മലയാളി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ താരങ്ങളാണ് നലീഫ് ജിയ, ഐശ്വര്യ റംസായ് . ഇവരുടെ ആദ്യത്തെ മലയാള പരമ്പര ആയിരുന്നു ഇത് . കിരണ്‍ കല്യാണി എന്ന കഥാപാത്രങ്ങളിലാണ് ഇരുവരും ഈ സീരിയല്‍ എത്തുന്നത്. ഈ ജോഡികളെ പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമാണ്.
ഇടയ്ക്ക് ഗോസിപ്പ് കോളങ്ങളിലും ഇവരുടെ പേര് വന്നിരുന്നു. പ്രണയത്തിലാണെന്നും വൈകാതെ വിവാഹം ഉണ്ടാവും എന്നു തുടങ്ങിയ വാര്‍ത്തകളായിരുന്നു ഇതില്‍ വന്നത്. എന്നാല്‍ അതെല്ലാം നിഷേധിച്ചുകൊണ്ട് രണ്ടുപേരും രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ അഭിമുഖത്തിനിടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇവര്‍. ഇതില്‍ ആര്‍ക്കാണ് പ്രണയം ഉള്ളത് എന്ന ചോദ്യത്തിന് ഇവര്‍ മറുപടി പറഞ്ഞു.
നിങ്ങളില്‍ ആര്‍ക്കാണ് പ്രണയം ഉള്ളതെന്ന ചോദ്യത്തിന് രണ്ട് പേരും സിംഗിള്‍ ആണെന്നാണ് പറഞ്ഞത്. ‘എനിക്ക് പ്രണയം ഇല്ല, ഞാന്‍ ക്രോണിത് സിംഗിള്‍ ആണ്. ആര്‍ക്കെങ്കിലും പ്രേമിക്കാന്‍ താല്പര്യമുണ്ടെങ്കില് താഴെ രണ്ട് ഫോട്ടോയും ബയോ ഡാറ്റയും അയച്ചേക്ക്,’ നലീഫ് പറഞ്ഞതിങ്ങനെ.
‘ഞങ്ങള്‍ രണ്ട് സുഹൃത്തുക്കളാണ്. രണ്ട് പേര്‍ക്കും രണ്ട് ജീവിതം ഉണ്ട്. ഇത് ഞങ്ങളുടെ ജോലി ആണ്. പക്ഷെ നിങ്ങള്‍ കാണുമ്പോള്‍ അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് ഞങ്ങളുടെ എഫേര്‍ട്ടും അഭിനയവുമാണ്,’ നലീഫ് പറഞ്ഞു. തനിക്ക് 32 വയസായി എന്ന് വിക്കിപീഡിയയിലും മറ്റും കാണുന്നുണ്ട്. എനിക്ക് 26 വയസ് ആയിട്ടേ ഉള്ളൂ. ഐശ്വര്യക്ക് 23 ഉം,’ നലീഫ് പറഞ്ഞു.