മലപ്പുറം: രാമക്ഷേത്രത്തില്‍ നാളെ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് കണ്ണൂര്‍ വിമാനത്താവളം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത് പോലെയാണെന്ന് പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.
2025 ല്‍ മാത്രമേ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാവൂ. എന്നാലിപ്പോള്‍ രാമക്ഷേത്രത്തില്‍ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാനാണ് എന്നും എംവി ഗോവിന്ദന് പറഞ്ഞു.
ഏപ്രില്‍ – മെയ് മാസങ്ങളാകുമ്പോള്‍ തെരഞ്ഞെടുപ്പ് വരും. ജനങ്ങളുടെ പ്രശ്നം പറഞ്ഞ് ബിജെപിക്ക് വോട്ട് തേടാന്‍ കഴിയില്ല.
അത്രയേറെ ദുരിതവും പട്ടിണിയുമാണ് രാജ്യത്ത് നടക്കുന്നത്. ഇതിനെ മറികടക്കാനാണ് വിശ്വാസത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത്. അതിനെയാണ് വര്‍ഗീയതയെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ 2025 ല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് എംവി ഗോവിന്ദന് പറഞ്ഞു.
ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികമാണ് 2025 ല്‍. ഇതോടെ ഇന്ത്യന്‍ ഭരണഘടന ഇല്ലാതാക്കപ്പെടും. ചാതുര്‍വര്‍ണ്യ വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടും. വംശഹത്യകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മേപ്പാടിയില്‍ പിഎ മുഹമ്മദിന്റെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുമ്പോള്‍ ആയിരുന്നു എംവി ഗോവിന്ദന്റെ വാക്കുകള്‍.