മുംബൈ: ലഹരി മരുന്ന് വാങ്ങാനുള്ള പണം കണ്ടെത്താനായി ദമ്പതികള്‍ സ്വന്തം കുട്ടികളെ വിറ്റു. മുംബൈയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത എത്തുന്നത്.
ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയും രണ്ട് വയസുകാരനെയുമാണ് വിറ്റത്. സംഭവത്തില്‍ ദമ്പതികളടക്കം നാല് പേരെ മുംബൈ പൊലീസ് പിടികൂടി.
അതേസമയം വില്‍പ്പന നടത്തിയ ഒരു കുട്ടിയെ മാത്രമാണ് കണ്ടെത്താനായത് എന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.
ഷാബിര്‍ ഖാന്, ഭാര്യ സാനിയ എന്നിവര്‍ ലഹരി മരുന്നിന് അടിമകളായിരുന്നു. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്.
ഷബീറിന്റെ ബാന്ദ്രയിലുള്ള സഹോദരി റുബീനയോടൊപ്പമായിരുന്നു കുടുംബം ആദ്യം താമസിച്ചിരുന്നത്.
എന്നാല്‍ ലഹരി മരുന്ന് ഉപയോഗത്തെ റുബീന ചോദ്യം ചെയ്തതോടെ അവിടെ നിന്ന് ആദ്യം അന്ധേരിയിലേക്കും പിന്നീട് വസായിയിലേക്കും ഇവര്‍ താമസം മാറി.
സാമ്പത്തിക പ്രതിസന്ധി കൂടി വന്നതോടെ തിരികെ ഷാബിറും ഭാര്യ സാനിയയും ബാന്ദ്രയിലേക്ക് തന്നെ എത്തി.മൂന്ന് മക്കളില്‍ രണ്ട് പേരെ കാണാനില്ലെന്ന് മനസിലായ റുബീന ഇവരോട് ചോദിച്ചു.
അപ്പോഴാണ് ലഹരി മരുന്നിനായി കുട്ടികളെ വില്‍പ്പന നടത്തിയ വിവരം ഇവര്‍ പറഞ്ഞത്. രണ്ട് വയസുള്ള മകനെ അറുപതിനായിരം രൂപയ്ക്കും മാസങ്ങള്‍ മാത്രം പ്രായമുള്ള മകളെ പതിനാലായിരം രൂപയ്ക്കുമാണ് വിറ്റത്.
തുടര്‍ന്ന് ഉടനെ തന്നെ ഈ വിവരം റുബീന പോലീസിനെ അറിയിച്ചു. തുടര്‍ന്ന്, ഇവര്‍ക്ക് സഹായം ചെയ്ത ഉഷ എന്ന ഇടനിലക്കാരിയെയും രണ്ട് വയസുകാരനെ വാങ്ങിയ ഷക്കീല്‍ മക്രാണി എന്നയാളെയും പൊലീസ് പിന്നാലെ പിടികൂടി.
കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കി മാറ്റി. ഇളയ കുഞ്ഞിനെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് അന്ധേരിയിലെ ഡിഎന്‍ നഗര്‍ പൊലീസ് അറിയിച്ചു