Celebrity news

സുൽഫത്ത് മമ്മൂക്കയുടെ ബാക്കിലൂടെ വന്ന് കെട്ടിപിടിച്ച് പറഞ്ഞു, ‘ഇച്ചാക്ക നന്നായി’. ഒരു രൂപ പ്രതിഫലം വേണ്ടെന്ന് മമ്മൂക്ക അന്ന് പറഞ്ഞത്

കഥ പറയുമ്പോൾ എന്ന സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടിയെ ക്ഷണിച്ചതിനെ കുറിച്ച് പറയുകയാണ് നിർമാതാവ് കൂടിയായ നടൻ മുകേഷ്.
മമ്മൂട്ടിയുടെ വീട്ടിൽ എത്തിയാണ് താനും ശ്രീനിവാസനും കൂടി കഥ പറഞ്ഞതെന്ന് മുകേഷ് പറയുന്നു. എന്നാൽ കഥ കേൾക്കാൻ കൂട്ടാക്കാത്ത മമ്മൂട്ടി, തങ്ങളെ വിശ്വാസമാണെന്നും സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്ന് പറഞ്ഞുവെന്നും മുകേഷ് പറഞ്ഞു. ‘മുകേഷ് സ്പീക്കിങ്ങി’ൽ ആയിരുന്നു നടന്റെ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ഞാനും ശ്രീനിവാസനും വളരെ നാളുകളായിട്ടുള്ള ആത്മബന്ധം ആണ്. ഒരിക്കൽ ഞാൻ അദ്ദേഹത്തോട് നമുക്കൊരു സിനിമ നിർമിക്കണമെന്ന് പറഞ്ഞു. നിങ്ങള്‍ സിനിമ എഴുതുകയും അഭിനയിക്കയും വേണം. ഞാനും അഭിനയിക്കണം. കയ്യിലിരിക്കുന്ന കാശ് കൊണ്ട് കളയാൻ ഭയങ്കര ആ​ഗ്രഹമാണല്ലേ എന്നാണ് ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞത്. ഒരു വിവാഹ വേളയിൽ ആണ് കഥപറയുമ്പോൾ സിനിമയെ കുറിച്ച് അറിയുന്നത്. ശ്രീനിവാസന്‍ എഴുതിയ കഥ, സംവിധാനം ശ്രീനിവാസന്‍റെ അളിയൻ മോഹന്‍. കേന്ദ്ര കഥാപാത്രമായ ബാര്‍ബര്‍ ബാലനെ അവതരിപ്പിക്കുന്നത് ശ്രീനിവാസന്‍ തന്നെയാണ്. കാമിയോ റോൾ ചെയ്യാൻ വേണ്ടിയാണ് മമ്മൂട്ടിയെ കാണാൻ പോകുന്നത്. മമ്മൂക്കയുടെ വീട്ടിൽ വച്ചാണ് കൂടിക്കാഴ്ച.

- Advertisement -

ഞങ്ങൾ വരുന്ന കാര്യം സുൽഫത്തിനോടും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങളായത് കൊണ്ട് അവരും അവിടെ നിന്നു. കഥ പറയണ്ട എനിക്ക് വിശ്വാസമാണ് എന്ന് മമ്മൂക്ക പറഞ്ഞു. അതുമല്ല പല സന്ദർഭങ്ങളിലും ശ്രീനി എന്നോട് കഥ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. ഡേറ്റ് അദ്ദേഹം പറഞ്ഞപ്പോൾ, അതിന് മുൻപ് പ്രതിഫലത്തെ കുറിച്ചാണ് ഞങ്ങൾ ചോദിച്ചത്. എത്ര ആണെലും പറയാൻ പറഞ്ഞു. ഇതിങ്ങനെ പറഞ്ഞിരിക്കുമ്പോൾ മമ്മൂക്കയുടെ ഭാ​ര്യ ഞങ്ങളെക്കാൾ ടെൻഷൻ ആയി നിൽക്കുകയാണ്. മമ്മൂക്ക എഴുന്നേറ്റ് ‍ഞങ്ങളുടെ തോളിൽ കൈവച്ച് പറഞ്ഞു ഈ പടം ഞാൻ ഫ്രീയായി അഭിനയിക്കുന്നു. നിങ്ങളോട് കാശ് വാങ്ങിക്കാനോ. എന്റെ അഞ്ച് ദിവസം ഫ്രീ ആണ് എന്ന്. ഞങ്ങളെ രണ്ടുപേരെയും അത്ഭുതപ്പെടുത്തി കൊണ്ട് സുൽഫത്ത് മമ്മൂക്കയുടെ ബാക്കിലൂടെ വന്ന് കെട്ടിപിടിച്ച് പറഞ്ഞു, ‘ഇച്ചാക്ക നന്നായി’. കഥപറയുമ്പോൾ സിനിമയെക്കാൾ ഇമോഷണലായ ഫാമിലി മൊമന്റ് ആയിരുന്നു അത്. എല്ലാവരുടെയും കണ്ണ് നിറഞ്ഞു.

Anusha

Recent Posts

ഇത് ഉമ്മയും മോനും അല്ല, ജീവിതപങ്കാളികളാണ്, സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് പ്രണയം കണ്ടെത്തിയ ഷെഫിക്കും ഷെമിയും, ഇവരുടെ പ്രണയകഥ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഫാമിലിയാണ് ടി ടി ഫാമിലി. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഇവർ നേരിടാറുണ്ട്. സദാചാരവാദികളുടെ ഭാഗത്തുനിന്നുമാണ്…

2 hours ago

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

2 hours ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

2 hours ago

ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ…

3 hours ago

കത്രീനയും ഭർത്താവ് വിക്കി കൗശലും ചെയ്യുന്നത് സ്വന്തം രാജ്യത്തുള്ള ദ്രോഹം, പ്രസവ സംബന്ധമായ തീരുമാനത്തിൽ കത്രീനയെ വിമർശിച്ചു പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. കഴിഞ്ഞ ദിവസമായിരുന്നു ഇവർ ഗർഭിണിയാണ് എന്ന വാർത്ത പുറത്തുവന്നത്. വിക്കി കൗശൽ…

3 hours ago

ജില്ലാ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി മോഹൻലാൽ, ബിഗ് ബോസ് വീട്ടിൽ ആയിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ എപ്പിസോഡ്…

4 hours ago