മൗനി റോയിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂരജ് നമ്പ്യാരും ആയുള്ള വിവാഹത്തോടെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയായിരിക്കുകയാണ് താരം. കുറച്ചു മുൻപായിരുന്നു ഇവരുടെ വിവാഹം. വർഷങ്ങളായി പ്രണയത്തിലായിരുന്നു ദമ്പതികൾ. വിവാഹശേഷം ഇരുവരും നേരെ പോയത് കാശ്മീരിലേക്ക് ആയിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച ചില ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ബിക്കിനിയണിഞ്ഞ് ചിത്രത്തിന് പോസ് ചെയ്യുന്ന മൗനിയേ ചിത്രത്തിൽ കാണാം. ഒരു ലേപേർഡ് പ്രിൻറ് ഉള്ള ടുപീസ് ബിക്കിനി ആണ് താരം ധരിച്ചിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ താരം എടുത്ത ചിത്രമാണ് ഇത് എന്ന് വ്യക്തം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
എന്തായാലും താരത്തിൻ്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. മൗനി റോയ് യുടെ കരിയറിന് ബ്രേക്ക് നൽകിയ പരമ്പരയാണ് നാഗിൻ. പിന്നീട് ദേവോം ക ദേവ് മഹാദേവ് എന്ന് പരമ്പരയിലും താരം അഭിനയിച്ചു. സതീദേവിയുടെ വേഷമാണ് താരം ഇതിൽ അവതരിപ്പിച്ചത്. നാഗിൻ എന്ന പരമ്പര നാഗകന്യക എന്ന പേരിലാണ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്നത്. കൈലാസ നാഥൻ എന്ന പേരിലാണ് ദേവോം ക ദേവ് മഹാദേവ് എന്ന പരമ്പര മലയാളത്തിൽ സംപ്രേക്ഷണം ചെയ്തത്.
View this post on Instagram
മലയാളികൾ ഹൃദയത്തിലേറ്റിയ പരമ്പരയായിരുന്നു ഇത്. അക്ഷയ് കുമാർ നായകനായ ഗോൾഡ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. മറ്റ് ചില ബോളിവുഡ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റ് ബോളിവുഡ് ചിത്രമായ ബ്രഹ്മാസ്ത്ര യിലും താരം അഭിനയിക്കുന്നുണ്ട്. ദുബായിയിൽ ഇൻവെസ്റ്റ്മെൻറ് ബാങ്കറാണ് സൂരജ്.