ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന പരിപാടി സീരിയലുകൾ തന്നെയാണ്. ഓരോ എപ്പിസോഡും കഴിയുമ്പോൾ അടുത്ത ദിവസത്തെ എപ്പിസോഡിന് ആയി പ്രേക്ഷകർ കാത്തുനിൽക്കുന്നത് നാളെ എന്ത് സംഭവിക്കും എന്ന ക്യൂരിയോസിറ്റി ഉള്ളതുകൊണ്ടാണ്. പരസ്പരം റേറ്റിംഗ് ആയി മത്സരിക്കുന്ന ഓരോ സീരിയലിനും കഥകൾ മാറ്റിമറിച്ചു കൊണ്ടിരിക്കുമ്പോൾ ഏഷ്യാനെറ്റിലെ മൗനരാഗം സീരിയൽ റേറ്റിങ്ങിൽ പിന്നിൽ ആകുന്നില്ല. ഊമയായ കല്യാണിയുടെയും അവളുടെ കാമുകനായ കിരണിന്റെയും കഥപറയുന്ന മൗനരാഗം എന്ന സീരിയൽ ഇന്ന് വേറിട്ടൊരു വഴിത്തിരിവിൽ എത്തുകയാണ്.
സീരിയൽ പ്രധാനകഥാപാത്രമായ കല്യാണിയെ അനിയൻ വിക്രം തന്റെ കമ്പനിയിൽ നിന്നും മാറ്റി വേറെ എന്തോ ജോലിക്കായി അയക്കുന്നു എന്നാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിച്ചത്. എന്നാൽ ജോലി എന്താണെന്നോ, എവിടെയാണെന്നോ പറഞ്ഞിരുന്നില്ല എന്നാൽ ഇന്നത്തെ എപ്പിസോഡിൽ കാണിക്കുന്നത് കല്യാണിയെ അനിയൻ വിക്രം കൂലിപ്പണിക്ക് അയക്കുന്ന കാഴ്ച കണ്ട് അമ്പരന്നു നിൽക്കുന്ന കിരണിനെയാണ്. ഇനി സീരിയലിൽ കിരൺ എന്ത് ചെയ്യും എന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഓരോ ദിവസവും ഉദ്യോഗജനകമായ എപ്പിസോഡുകൾ സമ്മാനിക്കുന്ന മൗനരാഗം കല്യാണി എന്ന പെൺകുട്ടി അച്ഛന്റെയും അനിയന്റെയും ഇഷ്ടങ്ങൾ ക്കായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ച ഒരു സാധാരണക്കാരിയാണ്. എന്നാൽ അവളെ ഒരു കമ്പനിയുടമ പ്രണയിക്കുന്നതും അയാൾക്ക് അവളെ സ്വന്തമാക്കാൻ വേണ്ടി കഷ്ടപ്പെടുന്നതുമാണ് സീരിയലിന്റെ കഥ. ഇനി എന്താണ് മൗനരാഗ ത്തിലെ സംഭവിക്കാൻ പോകുന്നതെന്നും, കല്യാണി തിരിച്ച് കമ്പനിയിലേക്ക് വരുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.