മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികള്‍ ആയിരുന്നു പ്രിയദര്‍ശനം ലിസിയും. ഏറെ നാളത്തെ പ്രണയത്തിനുശേഷം ഇവര്‍ ഒന്നിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. ഇതിനുശേഷവും ലിസിയും മക്കളുമായി അടുത്ത സൗഹൃദം പ്രിയദര്ശന് ഉണ്ട്. നടന് മോഹന്‍ലാലും പ്രിയദര്‍ശനും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. മോഹന്‍ലാലിന്റെ നിരവധി ചിത്രം സംവിധാനം ചെയ്തത് പ്രിയദര്ശന് തന്നെ.
ഒപ്പം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇരുവരും അഭിമുഖം കൊടുത്തിരുന്നു. എന്നാല്‍ അവിടെ നിന്ന് പ്രിയദര്‍ശന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അവതാരകന് ചോദിച്ചപ്പോള്‍ അതിനു മറുപടി നല്‍കിയത് മോഹന്‍ലാല്‍. ലിസിയും പ്രിയനും ഡിവോഴ്സ് ആയശേഷം ആയിരുന്നു ഒപ്പം സിനിമ നിര്‍മ്മിച്ചത്.
പ്രിയദര്ശന് കുടുംബ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം എടുത്ത സിനിമ എന്ന നിലയ്ക്ക് എന്തെങ്കിലും വ്യത്യാസം ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നോ’ എന്നായിരുന്നു ചോദ്യം. ഇതിന് മോഹന്‍ലാല്‍ കൊടുത്ത മറുപടി ഇങ്ങനെ. ആ തകര്‍ച്ച എന്ന വാക്ക് തന്നെ പിന്‍വലിക്കണം എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
നിങ്ങളാണ് നിങ്ങളുടെ ജീവിതം തീരുമാനിക്കുന്നത് എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളുമായി അദ്ദേഹം ഇപ്പോഴു. നല്ല സൗഹൃദത്തിലാണ് എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ അതെ എന്ന് പ്രിയദര്‍ശനം പറഞ്ഞു.
എന്തെന്നാല്‍ മറ്റൊരാളുടെ കുടുംബ എന്ന് പറയുമ്പോള്‍ നമുക്ക് അറിയാത്ത ഒരു മേഖലയാണ്. അതില്‍ ഞാന്‍ കയറി ഒരിക്കലും അഭിപ്രായം പറയാറില്ല. അത് അവരുടെ സ്വകാര്യതയാണ്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറി ചെന്ന് ആവശ്യമില്ലാതെ അഭിപ്രായം പറയുന്നതിനോട് എനിക്ക് യോജിപ്പില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.