കലാമണ്ഡലം സത്യഭാമ നിറത്തെ കുറിച്ച് വലിയ വിവാദം ആയിരുന്നു.മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ (ആർഎൽവി രാമകൃഷ്ണൻ) കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല.എന്റെ അഭിപ്രായത്തില്‍ ആണ്പിള്ളേര്ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ് പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ..?, ഇവനെ കണ്ടാല്‍ ദൈവം പോലും എന്തിന് പെറ്റ തള്ള പോലും സഹിക്കില്ല എന്നായിരുന്നു കലാമണ്ഡലം സത്യഭാമ പറഞ്ഞത്.
അതേ സമയം ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെടുന്നതും റീലുകൾ വരുന്നതും സത്യഭാമയെ പരിഹസിച്ചുകൊണ്ടാണ്.ഇപ്പോഴിതാ മോഹൻലാലും കലാമണ്ഡലം സത്യഭാമയെ ട്രോളിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ വീക്കെന്റ് എപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷമാണ് സത്യഭാമ വിഷയവുമായി ബന്ധപ്പെട്ട് രസകരമായി മോഹൻലാൽ സംസാരിച്ചത് ആരാധകർ കണ്ടുപിടിച്ചത്.ബിഗ്ബോസ് ഹൗസിൽ ശ്രദ്ധേയമായ താരമാണ് ജിന്റോ.ത്ഗരത്തിന് ഡാൻസ് ഇഷ്ടമാണ്.സമയം കിട്ടുമ്പോഴെല്ലാം ജിന്റോ ഹൗസിൽ നൃത്തം പരിശീലിക്കാറുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട മോഹൻലാൽ ഒരു നൃത്തം അപ്സരയ്ക്കൊപ്പം ചേർന്ന് പഠിച്ച് അവതരിപ്പിച്ച് കാണിക്കണമെന്ന് പറഞ്ഞിരുന്നു.പാട്ട് താൻ തരാമെന്നും മോഹൻലാൽ പറഞ്ഞു. ഏത് ടൈപ്പ് നൃത്തമാണ് ഉദ്ദേശിക്കുന്നത് ഭരതനാട്യമാണോ കുച്ചുപിടിയാണോയെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ സെമി ക്ലാസിക്കൽ ചെയ്യാമെന്നാണ് അപ്സര പറഞ്ഞത്. അപ്പോഴാണ് മോഹൻലാൽ കുറച്ച് മോഹിനിയാട്ടം കൂടി വേണമെങ്കിൽ മിക്സ് ചെയ്തോളൂവെന്നും ജിന്റോയോടും അപ്സരയോടും പറഞ്ഞത്.ഈ വീഡിയോ പുറത്ത് വന്നതോടെ നിരവധിപേർ കമന്റുമായി എത്തുന്നുണ്ട്.എപ്പിസോഡ് കണ്ടപ്പോഴെ ഇത് സത്യഭാമയ്ക്കുള്ള കൊട്ടാണെന്ന് മനസിലായി എന്നൊക്കെ ചിലർ പറയുന്നുണ്ട്.