തുവാനത്തുമ്പികള്‍ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ തൃശ്ശൂര്‍ ഭാഷ ബോറാണെന്ന് സംവിധായകന് രഞ്ജിത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍.
തൂവാനത്തുമ്പികളിലെ തൃശൂര്‍ ഭാഷ ബോറാണ്. തിരുത്താന്‍ മോഹന്‍ലാലും പപ്പേട്ടനും ശ്രമിച്ചിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിത രഞ്ജിത്തിന്റെ ഈ വിമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
നേര് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിനോട് സംസാരിക്കുമ്പോഴായിരുന്നു മോഹന്‍ലാല്‍ ഇതിന് മറുപടി പറഞ്ഞത്.
ഞാന്‍ തൃശ്ശൂര്കാരന് അല്ലല്ലോ, ‘തൂവാനത്തുമ്പികളിലെ തൃശൂര്‍ ഭാഷ എനിക്കറിയാവുന്ന രീതിയിലാണ് ഉപയോഗിച്ചത്.ഞാന്‍ ആ നാട്ടുകാരന് അല്ലല്ലോ. പത്മരാജന് പറഞ്ഞത് പോലെ ഞാന്‍ ചെയ്തു.
ഒരു പക്ഷേ അന്ന് ആരും എന്നെ കറക്ട് ചെയ്യാനുണ്ടായിരുന്നില്ല. അതുകൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത് എന്നാണ് രഞ്ജിത്തിനെ വിമര്‍ശനത്തിന് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞത്.
രഞ്ജിത്ത് പറഞ്ഞത്-
നമുക്കൊക്കെ ഇഷ്ടപ്പെട്ടതാണ് മോഹന്‍ലാല്‍ നായകനായ ചിത്രം തൂവാനത്തുമ്പികള്‍. അതിലെ തൃശൂര്‍ ഭാഷ ബോറാണ്. തിരുത്താന്‍ മോഹന്‍ലാലും പപ്പേട്ടനും ശ്രമിച്ചിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്.
നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാര് തൃശൂര്‍ സ്ലാംഗില്‍ എന്തൂട്ടാ എന്നൊക്കെ പറയണം എന്നില്ല, പ്രകടമായിട്ട്. ഇതേ ജയകൃഷ്ണന് ക്ലാരയോട് പപ്പേട്ടന്റെ തന്നെ സാഹിത്യത്തിലാണ് സംസാരിക്കുന്നത്. പക്ഷേ മോഹന്‍ലാലിന്റെ ഭാഷയ്ക്ക് അയാളുടേത് തന്നെ ഒരു താളമുണ്ട്.
അയാള്‍ കണ്‍വിന്‍സിംഗായ ഒരു ആക്ടറാണ്. ബസ് സര്‍വീസ് നടത്തി പരാജയപ്പെട്ട കഥാപാത്രമായും അധോലോക നായകനായും ഗൂര്‍ഖയായും ഒക്കെ മോഹന്‍ലാല്‍ അത് തെളിയിച്ചതല്ലേ. ഞാന്‍ എഴുതുന്ന മീറ്റര്‍ ലാലിന് കിട്ടുമെന്ന് പറയാറുണ്ട് രണ്‍ജി പണിക്കറൊക്കെ.
മോഹന്‍ലാല്‍ കംഫര്ട്സോണില് നില്ക്കാന് ഇഷ്ടപ്പെടുന്നയാളാണ്. ക്യാമറയില്‍ നൂറുപേരെ ഇടിക്കുന്ന ആളാണ്. ഇപ്പോഴും ലാലിന് ക്രൗഡിന് മുന്നില്‍ വരാന്‍ മടിയാണ്. അടുപ്പമുള്ളവരുടെയടുത്തേ ലാല്‍ കംഫര്‍ട്ട് ആകൂ. ഇപ്പോള്‍ മാറിയതല്ല. വര്‍ഷങ്ങളായി ലാലിനെ എനിക്ക് അറിയാം. അയാള്‍ അങ്ങനെ ഒരു മനുഷ്യനാണ്.