സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന രജനികാന്ത് ചിത്രം ജയിലറിന്റെ റിലീസിങ്ങ് ഡേറ്റ് പ്രഖ്യാപിച്ചുള്ള ടീസര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. വന്‍ വരവേല്‍പ്പായിരുന്നു ടീസറിന് സിനിമ പ്രേമികള്‍ നല്‍കിയത്.
മോഹന്‍ലാല്‍, വിനായകന്, ശിവ രാജ്കുമാര്, സുനില്‍, രമ്യ കൃഷ്ണന്, ജാക്കി ഷ്റോഫ്, തമന്ന, യോഗി ബാബു എന്നിവരെല്ലാം ടീസറില്‍ എത്തുന്നുണ്ട്. ഓഗസ്റ്റ് 10ന് ചിത്രം തിയറ്റുകളിലെത്തും.
ടീസര്‍ എത്തിയതോടെ സോഷ്യല്‍ മീഡിയ സിനിമ പേജുകളില്‍ ചര്‍ച്ചയായത് മോഹന്‍ലാല്‍ ആണോ രജനിയുടെ വില്ലന്‍ എന്ന കാര്യമായിരുന്നു. ലാലേട്ടന്റെ വിന്റെജ് ലുക്ക് കണ്ടിട്ട് മോഹന്‍ലാല്‍ തന്നെയാണ് വില്ലന്‍ എന്നാണ് തോന്നുന്നത് എന്നായിരുന്നു പല സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പറയുന്നത്.
എന്നാല്‍ കംപ്ലീറ്റ് ആക്ടര്‍ ആണെങ്കിലും സ്റ്റൈല്‍ മന്നന് മുന്നില്‍ മോഹന്‍ലാല്‍ വിയര്‍ക്കുമെന്നാണ് രജനികാന്ത് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സ്റ്റൈല്‍ മന്നന് മുന്നില്‍ ലാലേട്ടന്റെ വില്ലനിസം വിയര്‍ക്കുമെന്നാണ് രജനി ആരാധകര്‍ പറയുന്നത്.
വില്ലനായി മലയാള സിനിമയുടെ രാജാവായി മാറിയ ആളാണ് ലാലേട്ടന്, അദ്ദേഹത്തിന് ഇതൊന്നും വലിയ സംഭവമല്ല എന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ മറുപടിയായി പറയുന്നത്.
‘മുത്തുവേല്‍ പാണ്ഡ്യന്’ എന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു.
വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു. ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണ് ‘ജയിലര്‍’.
ആദ്യ ചിത്രമായ കോലമാവ് കോകിലയിലൂടെ തമിഴകത്ത് ശ്രദ്ധനേടിയ സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്ത്തികേയന് നായകനായ ‘ഡോക്ടര്‍’ ആയിരുന്നു.
ഏറ്റവും ഒടുവില്‍ നെല്‍സന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ ‘ബീസ്റ്റ്’ ആയിരുന്നു. ‘ബീസ്റ്റ്’ എന്ന ചിത്രം പരാജയമായിരുന്നു. ‘ജയിലറി’ലൂടെ വന്‍ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മാണം.