മലയാളികളുടെ അഭിമാനമാണ് മോഹൻലാൽ എന്ന നടൻ. ഇന്ത്യയിൽ അങ്ങോളമിങ്ങോളം നിരവധി ആരാധകർ ഇദ്ദേഹത്തിന് ഉണ്ട്. ഇപ്പോഴിതാ ഒരു സംവിധായക കുപ്പായം അണിയുകയാണ് മോഹൻലാൽ. ബറോസ് എന്ന ചിത്രമാണ് ഇദ്ദേഹം സംവിധാനം ചെയ്യുന്നത്. നിധി കാക്കുന്ന ഭൂതം ആയ ബറോസു എന്ന വേഷമാണ് മോഹൻലാൽ ചിത്രത്തിൽ ചെയ്യുന്നത്.
ചിത്രത്തിലെ ലൊക്കേഷനിൽ നിന്നും എടുത്ത ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. താടി നീട്ടി വളർത്തി ഒരു തൊപ്പിയും സൺ ഗ്ലാസ്സും വച്ചുള്ള മോഹൻലാൽ ചിത്രത്തിൽ കാണാം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി പേർ ഇതിനു കമൻറ് ചെയ്യുന്നുണ്ട്. ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നും അടക്കമുള്ള ആരാധകർ ഇതിലുണ്ട്. അനീഷ് ഉപാസനയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
View this post on Instagram
എന്തായാലും ചിത്രം ഇതിനകം വൈറലായി കഴിഞ്ഞു. സന്തോഷ് ശിവനാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണ് ബരോസ്. അതൊരു മിത്ത് ആണ് എന്ന് ഇതിനു മുൻപ് വാർത്തയും ഉണ്ടായിരുന്നു.
സിനിമ ആക്കിയാൽ നന്നാവും എന്ന് തോന്നിയപ്പോൾ ആണ് ഈ ചിത്രം പിറന്നത് മോഹൻലാൽ മുൻപ് പറഞ്ഞിരുന്നു. ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.