മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറാണ് മോഹന്‍ലാല്‍. കേരളത്തിന് പുറത്തും വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മോഹന്‍ലാല്‍. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബംഗളൂരുവില്‍ എത്തിയ മോഹന്‍ലാലിനെ കാണാനെത്തിയ ജനാവലിയുടെ വീഡിയോയാണ് വൈറലായത്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ ബംഗളൂരുവില്‍ എത്തിയത്.
ഇവിടെ എത്തിയ മോഹന്‍ലാലിനെ കാണാന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ആരാധകര്‍ എത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
അതേസമയം പരിപാടി കഴിഞ്ഞ് പോകാന്‍ നേരം മോഹന്‍ലാലിനെ കാണണമെന്ന്പറഞ്ഞ് ഒരു ആരാധകന് അദ്ദേഹത്തിന്റെ കാറിന് മുന്നില്‍ വഴി തടഞ്ഞുകൊണ്ട് കിടക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
പരിപാടിയുടെ സുരക്ഷാചുമതല ഉള്ളവരും പൊലീസും ചേര്‍ന്ന് ഇയാളെ വഴിയില്‍ നിന്ന് മാറ്റുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
എന്തോ എല്ലാവര്ക്കും ഇഷ്ടമാണ് ഏട്ടനെ- എന്ന് പറഞ്ഞാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പങ്കുവയ്ക്കുന്നത്.