വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം എന്ന സിനിമ പ്രേക്ഷക സ്വീകാര്യത ലഭിച്ച് മുന്നോട്ട് പോവുകയാണ്.പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ നിവിന്‍ പോളി, നീരജ് മാധവ്, കല്യാണി പ്രിയദര്ശന്, ബേസില്‍ ജോസഫ് തുടങ്ങിയ നീണ്ട താരനിരയും ഉണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരള ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിട്ടുണ്ട്.കേരളത്തില്‍ നിന്ന് റിലീസ് ദിനത്തില്‍ 3 കോടി നേടിയ ചിത്രത്തിന്റെ രണ്ടാം ദിനത്തിലെ കളക്ഷന്‍ 2.26 കോടിയാണ്. വാട്ട് ദി ഫസ് എന്ന ട്രാക്കര്‍മാരാണ് ട്രാക്ക് ചെയ്യപ്പെട്ട 784 ഷോകളില്‍ നിന്നുള്ള കളക്ഷന്‍ കണക്കുകള്‍ അറിയിച്ചിരിക്കുന്നത്. 73 ശതമാനമായിരുന്നു രണ്ടാം ദിനം ചിത്രത്തിന്റെ കേരളത്തിലെ ആവറേജ് ഒക്കുപ്പന്സിയെന്നും അവര്‍ അറിയിക്കുന്നു. രണ്ടാം ദിനത്തിലെ കളക്ഷനില്‍ 1.45 കോടിയും വന്നിരിക്കുന്നത് ഈവനിംഗ്, നൈറ്റ് ഷോകളില്‍ നിന്നാണ്. കേരളത്തില്‍ 123 ല്‍ അധികം സ്പെഷല്‍ ഷോകളാണ് വലിയ ടിക്കറ്റ് ഡിമാന്‍ഡിനെത്തുടര്‍ന്ന് ഇന്നലെ മാത്രം സംഘടിപ്പിച്ചത്.
ഈ സാഹചര്യത്തിലാണ് നടൻ മോഹൻലാലിന്റെ ഒരു കുറിപ്പ് വൈറൽ ആവുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,കടന്നു പോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞു നോക്കാത്ത വരുണ്ടാരുമോ…? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങിനെ തിരിഞ്ഞു നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്തു വർഷങ്ങൾക്ക് ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. அறிவிைல நகை, Brom തീവ്രതയോടെ പുനരാവിഷ്കരിക്കുക യല്ല വിനീത് ചെയ്തിരിക്കുന്നാത്. അനുഭവകാല ണ്ട ളെല്ലാം കഴിയുമ്പോൾ ഉണ്ടാവുന്ന ഊറിവരുന്ന ഒരു ചിരി CPHILOSOPHICAL SMILE) ഈ3 സിനിമ കാത്തു വച്ചിരിക്കുന്നു. വർഷങ്ങൾക്കു് ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത് .