National

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; മോദിയുടെ വലിയൊരു ആരാധകനാണ് താനെന്ന് നൊബേല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി; സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നൊബേല്‍ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡര്‍ അസ്ലെ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

- Advertisement -

മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവും ആക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനാണ് താനെന്നും തോജെ പറഞ്ഞു.ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

”മോദി വിശ്വസ്തനായ നേതാവാണെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം പ്രതിരോധിച്ച് സമാധാനം കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിവുണ്ട്. പുരസ്‌കാരം മോദിക്കു ലഭിക്കുകയാണെങ്കില്‍ അതു അര്‍ഹതയുള്ള നേതാവിനു ലഭിക്കുന്ന ചരിത്ര നിമിഷമാണ്” തോജെ കൂട്ടിച്ചേര്‍ത്തു.

വിഖ്യാതമായ സോള്‍ സമാധാന പുരസ്‌കാരം മോദിക്ക് ലഭിച്ചിട്ടുണ്ട്. 2018ല്‍ ആയിരുന്നു പുരസ്‌കാരം ലഭിച്ചത്. രാജ്യാന്തര തലത്തിലെ സഹകരണത്തിനും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്‌കാരം.

സോള്‍ പുരസ്‌കാരം നേടിയ പലരും പിന്നീട് നൊബേല്‍ സമാധാന പുരസ്‌കാരവും നേടിയിട്ടുണ്ട്. അതേസമയം 2018ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകനും രണ്ട് സംഘടനകള്‍ക്കുമാണ്.

ബെലാറുസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്‌സ്‌കിക്കാണ് പുരസ്‌കാരം. മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയല്‍ (റഷ്യ), യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (യുക്രൈന്‍) എന്നീ സംഘടനകളാണ് നൊബേല്‍ സമ്മാനം പങ്കിട്ടത്.

സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ വ്യക്തിത്വമാണ് അലിസ് ബിയാലിയാട്‌സ്‌കി. മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിനെയും മെമ്മോറിയലിനെയും പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

 

Abin Sunny

Recent Posts

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

10 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

10 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

10 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

11 hours ago

നല്ല ബുദ്ധിമുട്ടുണ്ട്, ഉറക്കം പോകുന്നു, പിന്നെ കരച്ചിലും – അമ്മയായ ശേഷം വിശേഷം പങ്കുവെച്ചുകൊണ്ട് സീരിയൽ താരം ജിസ്മി

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്നത് നടി…

12 hours ago