Film News

ചിട്ടി പിടിച്ചാണ് മസ്താങ് ജിടി വാങ്ങിയത്; പുതിയ വാഹനം സ്വന്തമാക്കിയ കഷ്ടപ്പാട് പറഞ്ഞ് ടിനി ടോം

കോമഡി കഥാപാത്രങ്ങളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാളി സിനിമ പ്രേമികള്‍ക്ക് ഏറേ സുപരിചിതനായ താരമാണ് ടിനി ടോം. മിമിക്രിയിലൂടെ എത്തി സിനിമയുടെ ആദ്യ കാലത്ത് മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി ആണ് ടിനി ടോം സിനിമയില്‍ എത്തുന്നത്.

- Advertisement -

പിന്നാലെ ചെറിയ വേഷങ്ങള്‍ ചെയ്ത് തുടങ്ങിയ നന്‍ ക്യാരക്ടര്‍ റോളുകളിലും തിളങ്ങുകയായിരുന്നു. വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രമായിരുന്നു താരത്തിന്റെതായി അവസാനം റിലീസിന് എത്തിയ ചിത്രം. നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ടിനി ടോം

അതിനിടയില്‍ വാഹന പ്രേമിയായ ടിനി ടോം പുതിയ വാഹനം സ്വന്തമാക്കിയിരുന്നു.സ്‌പോര്‍ട്‌സ് കാര്‍ പ്രേമികളുടെ ഇഷ്ട വാഹനങ്ങളില്‍ ഒന്നാണ് മസ്താങ് ജിടി ആയിരുന്നു താരം സ്വന്തമാക്കിയത്.

താരം പുതിയ വാഹനം വാങ്ങിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയായിരുന്നു അറിയിച്ചത്. നിരവധി ആരാധകര്‍ താരത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു.

ഇതിനിടയില്‍ താരത്തിന് നേരെ വിമര്‍ശനവും എത്തിയിരുന്നു. ടിനി ടോമിന്റെ വീട്ടില്‍ ആദായ നികുതി റെയ്ഡ് നടത്തണമെന്നൊക്കെ വിമര്‍ശകര്‍ പറഞ്ഞ്.

ഇതിനിടയില്‍ ഇപ്പോഴിത സ്വപ്ന വാഹനം സ്വന്തമാക്കിയതിനെക്കുറിച്ച് പറയുകയാണ് ടിനി ടോം. ചിട്ടി പിടിച്ചാണ് കാര്‍ സ്വന്തമാക്കിയതെന്നാണ് ടിനി ടോം പറയുന്നത്.കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോം ഇതേക്കുറിച്ച് പറയുന്നത്.

ഒരുപാട് പേര് അഭിനന്ദനങ്ങള്‍ ഒക്കെ പറഞ്ഞ് കമന്റ് ഇട്ടിരുന്നു. എന്നാല്‍ ചിലര്‍ വേദനിപ്പിക്കുന്ന കമന്റുകള്‍ പറയും. ആദായ നികുതി റെയ്ഡ് നടത്തണമെന്നൊക്കെയായിരുന്നു ഇവര്‍ പറഞ്ഞ്.

പക്ഷേ എനിക്ക് വേദനിക്കാറില്ല. ഞാന്‍ ചിട്ടിയൊക്കെ പിടിച്ചിട്ടാണ് ഈ വണ്ടി എടുത്തേക്കുന്നത്. അല്ലാതെ വീട്ടില്‍ കാശ് ഉണ്ടായിട്ടൊന്നുമല്ല എന്നാണ് നടന്‍ പറഞ്ഞത്.

കാറ് വാങ്ങിയതിനെ ഭാര്യ ചീത്ത പറയും. ഫ്‌ലാറ്റോ സ്ഥലമോ മറ്റോ വാങ്ങിയിട്ടാല്‍ കുറേക്കാലം കഴിഞ്ഞ് പൈസ തിരിച്ചുകിട്ടുമല്ലോ. അതുകൊണ്ട് കാറ് വേണോയെന്ന് പറഞ്ഞ് ഭാര്യ ചീത്ത പറയാറുണ്ടെന്നും താരം പറഞ്ഞു.

ഈ വണ്ടി ജീവിതത്തിലേക്ക് വന്നതും ഒരു മാജിക് ആണ്. ഒരു സുഹൃത്താണ് വിളിച്ചു പറഞ്ഞത് ഇങ്ങനെ ഒരു വണ്ടി ഉണ്ടെന്ന്. കുറച്ച് പ്രായമുള്ള ഒരാള്‍ക്ക് മകന്‍ സമ്മാനം കൊടുത്തതാണ് ഈ വണ്ടി.

അദ്ദേഹത്തിന് ഓടിക്കാനാവില്ല. ഒട്ടും ഓടാത്ത വണ്ടിയാണെന്ന് പറഞ്ഞ് എന്റെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു, ടിനി ടോം പറയുന്നു. അതേസമയം
മസ്താങ് ജിടി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ല. ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ച സമയത്ത് 75 ലക്ഷമായിരുന്നു കാറിന്റെ വില.

 

 

Abin Sunny

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

10 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

10 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

11 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

11 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

11 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

12 hours ago