ബംഗാളി നടി മിഷ്തി മുഖർജി വിടവാങ്ങി. 27 വയസ്സായിരുന്നു. ബംഗാളി സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു നടി. കൂടാതെ നിരവധി ഹിന്ദി സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. വൃക്കകൾ തകരാറിലായതിനെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു നടി. ഇവിടെ നിന്നുമാണ് അന്ത്യം സംഭവിച്ചത്.
തടി കുറയ്ക്കുന്നതിന്റെ ഭാഗമായി നടി ഒരു തീവ്ര ഡയറ്റ് പരിശീലനത്തിലായിരുന്നു. ഇത് ആണ് അപ്രതീക്ഷിതമായി താരത്തെ പ്രതികൂലമായി ബാധിച്ചത്. ഡയറ്റിന്റെ ഭാഗമായി ഉടലെടുത്ത ആരോഗ്യപ്രശ്നങ്ങളാണ് വിയോഗത്തിലേക്ക് വഴിവെച്ചത് എന്നാണ് കുടുംബാംഗങ്ങളുടെ പ്രതികരണം.
“നടി കുറച്ചുകാലങ്ങളായി കീറ്റോ ഡയറ്റിൽ ആയിരുന്നു. ഇതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് ഇപ്പോൾ ഇതിനെല്ലാം കാരണം. തികച്ചും ഒരു ദൗർഭാഗ്യകരമായ സംഭവമാണ് ഇത്. ഞങ്ങളുടെ നഷ്ടം ഇനി ആർക്കും നികത്താൻ സാധിക്കില്ല” – നടിയുടെ കുടുംബാംഗങ്ങൾ പറയുന്നു.