കെ.എസ്.ആര്.ടി.സിയില്‍ പിരിച്ചുവിടല്‍ വേണ്ടി വന്നേക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അടിക്കിടെയുള്ള ഇന്ധനവില വര്‍ധനയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജീവനക്കാര്‍ക്ക് ഡേ ഓഫ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ധന വില വര്‍ധന കെ.എസ്.ആര്.ടി.സിയെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കി. മുടങ്ങാതെ ശമ്പളം നല്‍കാനാകുമോയെന്ന ആശങ്കയുണ്ട്. ഇത് പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിസന്ധിയല്ല. കെ.എസ്.ആര്.ടി.സിയില്‍ കെ-സ്വിഫ്റ്റുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടിയത്.