പരസ്യ ചിത്രങ്ങളിലൂടെ തുടക്കം കുറിച്ച മിയ ജോര്‍ജ്ജ് അതിവേഗമാണ് ശ്രദ്ധിക്കപ്പെടുന്ന നടിയിലേക്ക് എത്തിയത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും താരം വിശേഷം എല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെയും മകന്റെയും ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ മിയ പോസ്റ്റ് ചെയ്തിരുന്നു. നടി പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം കാഴ്ചക്കാര്‍ ഏറെയാണ്. ഇതിന് താഴെ നല്ല പ്രതികരണങ്ങളും ലഭിക്കാറുണ്ട്. ഇപ്പോള്‍ മിയ എത്തിയിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ജന്മദിന ആശംസകള്‍ അറിയിച്ചുകൊണ്ടാണ്.
വീഡിയോയിലൂടെയാണ് മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ് താരം പിറന്നാള്‍ ആശംസ അറിയിച്ചത്. എന്റെ ജീവിത്തതിലെ ഒരു മഹാ ഭാഗ്യം തന്നെയാണ് മമ്മൂട്ടിയ്ക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞതും, അദ്ദേഹം വാങ്ങി തന്ന ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞതും ഒപ്പം അഭിനയിക്കാന്‍ പറ്റിയതെല്ലാം. അതേ പോലെ മഹാ ഭാഗ്യമായി കരുതുന്ന മറ്റൊരു കാര്യമാണ്, മമ്മൂക്ക സ്വന്തം ക്യാമറയില്‍ എനിക്ക് എടുത്ത് തന്ന എന്റെ സ്വന്തം ഫോട്ടോഗ്രാഫ്. ഈ ഫോട്ടോ ഞാന്‍ എപ്പോഴും കാണാന്‍ പാകത്തിന് വീട്ടില്‍ തൂക്കിയിട്ടിട്ടുണ്ട് എന്നും അങ്ങനെ ഞാന്‍ മമ്മൂക്കയെ എപ്പോഴും ഓര്‍മിയ്ക്കുന്നുണ്ട് എന്നും മിയ വീഡിയോയില്‍ പറയുന്നു.
അതേസമയം ഈ വീഡിയോ വൈറല്‍ ആയതോടെ മിയയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവും ചര്‍ച്ചയാവുന്നുണ്ട്. വീഡിയോയില്‍ തനിക്ക് ഇനിയും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും നടി പറഞ്ഞിരുന്നു. അപ്പോള്‍ വൈകാതെ തന്നെ താരം സിനിമയിലേക്ക് തിരിച്ചും വരും അല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരിക്കും എന്നും ആരാധകര്‍ പറഞ്ഞു. അതേസമയം വിവാഹം കഴിഞ്ഞാലും സിനിമ വിടില്ലെന്ന് മിയ പറഞ്ഞിരുന്നു. ഭര്‍ത്താവിന് താന്‍ അഭിനയിക്കുന്നതില്‍ എതിര്‍പ്പൊന്നും ഇല്ലെന്നും താരം സൂചിപ്പിച്ചിരുന്നു.
ദ ഗ്രേറ്റ് ഫാദര്‍, പരോള്‍ എന്നീ ചിത്രങ്ങളിലാണ് മിയ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചത്. അതേസമയം കഴിഞ്ഞ ദിവസം 70 പിറന്നാള്‍ ആണ് മമ്മൂക്ക ആഘോഷിച്ചത്. പതിവ് പോലെ ആരാധകര്‍ താരത്തിന്റെ വീടിന് മുന്നില്‍ പിറന്നാള്‍ കേക്കുമായി എത്തിയിരുന്നെങ്കിലും താരം സിനിമാ ഷൂട്ടിംഗിനായി മൂന്നാറിലായിരുന്നു. എന്നാല്‍ ഇവിടെ വെച്ച് കേക്കു മുറിച്ച് പിറന്നാള്‍ ആഘോഷമാക്കിയ ശേഷമാണ് ആരാധകര്‍ മടങ്ങിയത്.
മമ്മൂട്ടിയെ കാണാന്‍ കഴിയാത്തതില്‍ നിരാശയും ഇവര്‍ പ്രകടിപ്പിച്ചു.