അടുത്ത വര്‍ഷം ലയണല്‍ മെസി കേരളത്തില്‍ എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്. അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസി പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. .
മലപ്പുറത്തെ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരം നടത്താനാണ് ആലോചനയെന്നും മന്ത്രി വ്യക്തമാക്കി. 2025നാവും മത്സരം. മലപ്പുറത്തെ സ്റ്റേഡിയം പൂര്‍ണ്ണ സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.
ഫുട്ബോള്‍ പരിശീലനത്തിന് അര്‍ജന്റീനയുമായി ദീര്‍ഘകാല കരാര്‍ ഒപ്പിടും. 2025 ഒക്ടോബറിലാണ് ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റീനയുടെ താരനിര കേരളത്തിലെത്തുക.
ഈ വര്‍ഷം ജൂണില്‍ എത്താന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേരളത്തില്‍ മണ്‍സൂണ്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് അടുത്ത വര്‍ഷം അവസാനം എത്താന്‍ തീരുമാനിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനുമുളള സന്നദ്ധതയും അര്‍ജന്റീന അറിയിച്ചു.
ഇന്ത്യന്‍ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോള്‍ വികസനത്തില്‍ അര്‍ജന്റിനയുമായി സഹകരിക്കാവുന്ന മേഖലകളും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ചര്‍ച്ചയായി.
അര്‍ജന്റീന ടീം എന്നുന്നത് കേരളത്തിന് വലിയ നേട്ടമാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാന് നേരത്തെ പ്രതികരിച്ചിരുന്നു.