സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. നിരവധി പേരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. കുട്ടികളെ ഉള്‍പ്പെടെ നിരവധി പേരെ തെരുവ് നായ്ക്കള്‍ ആക്രമിച്ചിരുന്നു.
നിലവില്‍ ഇതിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നുവരികയാണ്. ഈ അവസരത്തില്‍ തന്റെ നാട്ടിലെ തെരുവ് നായയുടെ ദുരവസ്ഥ പറഞ്ഞ് എത്തിയിരിക്കുകയാണ് ബാലതാരവും അവതാരകയുമായ മീനാക്ഷി.
ഫ്രാങ്കോ എന്ന നായയെ കുറിച്ചാണ് മീനാക്ഷി കുറിക്കുന്നത്. കഴുത്തില്‍ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണമുണ്ടെന്നും ഏതെങ്കിലും മൃഗസ്നേഹികളുടെ സംഘടനയ്ക്ക് അവനെ രക്ഷിക്കാന്‍ കഴിയുമോ എന്നും മീനാക്ഷി ചോദിക്കുന്നു.
പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണെന്നും ഏതെങ്കിലും മൃഗസ്നേഹികളുടെ സംഘടന ഈ നായയെ രക്ഷിക്കണമെന്നും മീനാക്ഷി കുറിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു മീനാക്ഷി ഈ നായയുടെ ചിത്രം പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്.
സോഷ്യല്‍ മീഡിയ കുറിപ്പ്: ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ … ഫ്രാങ്കോ എന്നാണേ ഇവന്റെ പേര് എല്ലാര്ക്കും ഏറെ പ്രിയപ്പെട്ടവന്. എന്നും ഞാന്‍ കാണുന്നത് കൊണ്ടാണോന്നെനിക്കറിയില്ലഎനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ ശാന്തസ്വഭാവി …ഒന്നിനെയും ഉപദ്രവിക്കില്ല … മറ്റ് നായ്ക്കള്‍ സ്വന്തം ഭക്ഷണം എടുക്കാന്‍ വന്നാലും ശാന്തതയോടെ മാറി നില്ക്കും … പക്ഷെ ഉണ്ടല്ലോ ഇപ്പോള്‍ ഇവന്റെ അവസ്ഥ ശെരിക്കും സങ്കടകരമായ രീതിയിലാണ് …
എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയില്‍ കുടുങ്ങിയതാണോ ന്നാ എന്റെ സംശയം .. കഴുത്തില്‍ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണവും കാണാനുണ്ടെട്ടോ .. പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്ക്കള്‍ക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നു. എന്തായാലും ആ കൂട്ടത്തില്‍ ഇവനും കിട്ടിയിട്ടുണ്ട് … മൃഗസ്നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായെ രക്ഷിക്കാന്‍ കഴിയുമോ … കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ കിടങ്ങൂര്‍ പാദുവ ഖി… (കോട്ടയം.. മണര്‍കാട് ..അയര്‍ക്കുന്നം … പാദുവ.